Categories
Film News

ഡി 44: സൺ പിക്ചേഴ്സിന്‍റെ അടുത്ത സിനിമയിൽ ധനുഷ്, അനിരുദ്ധ് ടീം ഒന്നിക്കുന്നു

തമിഴ് സിനിമയിലെ പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്‍റെ പിറന്നാള്‍ ദിനത്തിൽ സൺപിക്ചേഴ്സ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ധനുഷ് ചിത്രത്തിൽ നായകനായെത്തുന്നു. ഡി44 എന്ന് തത്കാലം പേരിട്ടിരിക്കുന്നു. നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. തങ്കമകൻ ആയിരുന്നു ഇരുവരുടേയും അവസാനറിലീസ്.

വൈ ദിസ് കൊലവെറി ഉൾപ്പെടെ നിരവധി ഹിറ്റ്ഗാനങ്ങൾ ഡിഎൻഎ കൂട്ടുകെട്ടിന്‍റേതായുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ഇരുവരുടേയും കൂട്ടുകെട്ട് ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അണിയറക്കാർ ഔദ്യോഗിമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡി44 ഒരുക്കുന്നത് മിത്രൻ ജവാഹർ ആണെന്നാണ് വാർത്തകൾ. യാരടി നീ മോഹിനീ, കുട്ടി, ഉത്തമപുത്രൻ, മീണ്ടും ഒരു കാതൽ കഥൈ എന്നിവയെല്ലാം സംവിധായകന്‍റെ സിനിമകളാണ്.