Categories
Film News

ഡി 43 : ധനുഷും മാളവിക മോഹനനും ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റുകളായെത്തുന്നു

ധനുഷിന്‍റെ പുതിയ സിനിമ സംവിധായകൻ കാർത്തിക് നരേൻ ഒരുക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ഡി 43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ ത്രില്ലർ ആണ്. മാളവിക മോഹനൻ നായികയാകുന്നു. ധനുഷും മാളവികയും ചിത്രത്തിൽ ഇൻവസ്റ്റിഗേഷൻ ജേർണലിസ്റ്റുകളാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഒരു സ്വതന്ത്ര ജേർണലിസ്റ്റിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ്.

അടുത്തിടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാളവിക, ധനുഷുമൊത്തുള്ള ഫോട്ടോ ഷെയർ ചെയ്തിരുന്നു.

കാർത്തിക് നരേൻ , മലയാളി തിരക്കഥാകൃത്തുക്കളായ സൂഹാസ്-ഷരഫു ടീമിനൊപ്പം തിരക്കഥ ഒരുക്കുന്നു. ഗാനരചയിതാവ് വിവേക് അഡീഷണൽ സ്ക്രീൻ പ്ലേയും സംഭാഷണവും ഒരുക്കുന്നു. തടം ഫെയിം സ്മൃതി വെങ്കട്ട്, സുരാരി പൊട്രു ഫെയിം കൃഷ്ണ കുമാർ, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.