Categories
Film News

കണ്ണു ചിമ്മുന്ന പെൺകുട്ടിയായി കണക്കാക്കാതെ ഒരു നടിയായി അംഗീകരിക്കണം; പ്രിയാ വാര്യർ

മാണിക്യ മലരായപൂവിയെന്ന ഒരു അഡാർ ലവിലെ ഗാനം കൊണ്ട് ലോകമറിയുന്ന താരമായി വളർന്ന പ്രിയാ വാര്യർ പ്രേക്ഷകരോട് കണ്ണു ചിമ്മുന്ന പെൺകുട്ടിയായി കണക്കാക്കാതെ തന്നെ ഒരു നടിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു .
വിക്കി കൗശൽ നായകനായെത്തുന്ന  ഉറി- ദി സർജിക്കൽ സ്ട്രൈക്കെന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയതായിരുന്നു പ്രിയാ വാര്യർ .
വിക്കി കൗശലാണ് പ്രിയയെ ക്ഷണിച്ചത്,ഇത് വളരെ വലിയൊരു അംഗീകാരമായി തന്നെ  കണക്കാക്കുന്നുവെന്നാണ് പ്രിയ പറഞ്ഞത് .
ആദ്യ ബോളിവുഡ്ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ലോകമെമ്പാടു നിന്നും ടീസറിന് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
ആളുകൾക്ക് ഇപ്പോഴും താൻകണ്ണു ചിമ്മുന്ന പെൺകുട്ടിയാണ്,എന്നാൽ അത് മാറി തന്നെ ഒരു നടിയായി കണക്കാക്കണമെന്നും പ്രിയ വ്യക്തമാക്കി .
പ്രത്യേക പ്രദർശനത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയ രൺവീര്‌ സിംങിനോടൊപ്പമുള്ള ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയ കീഴടക്കികൊണ്ടിരിയ്ക്കുന്നത് .