സംവിധായകന് വിനയന് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമ സൗത്ത് ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ വച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ച സിനിമയുടെ സംഗീതസംവിധാനം ആരംഭിച്ചിരിക്കുകയാണിപ്പോള്‍. സംവിധായകന് സോഷ്യല്‍മീഡിയ പേജിലൂടെ ഒരു ഫോട്ടോ ഷെയര്‍ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.പ്രശസ്ത സംഗീതസംവിധായകന് എം ജയചന്ദ്രന് ആണ് സംഗീതമൊരുക്കുന്നത്. ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആറാട്ടുപുഴ വെലായുധ പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടിയ നായകനായിരുന്നു ഇദ്ദേഹം. സ്ത്രീകള്‍ക്ക് വേണട്ി മൂക്കുത്തി സമരം പോലെ നിരവധി സമരങ്ങള്ക്ക ്ഇദ്ദേഹം നേതൃത്വം നല്കി.
വിനയനും ടീമും സെപ്തംബര്‍ അവസാനം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.