നേരത്തെ അറിയിച്ചിരുന്നതുപോലെ വിക്രം നായകനായെത്തുന്ന കോബ്ര സിനിമയുടെ ടീസർ ഓൺലൈനിൽ റിലീസ് ചെയ്തു. ഏആർ റഹ്മാൻ സംഗീതമൊരുക്കുന്ന സിനിമയുടെ ടീസർ തിയേറ്റർ പ്രിന്റ് മാസ്റ്റർ റിലീസിനൊപ്പം പ്രദർശിപ്പിക്കാനിരിക്കുകയാണ്.
കോബ്ര എഴുതി സംവിധാനം ചെയ്യുന്നത് അജയ് ജ്ഞാനമുത്തു ആണ്. ഇമൈക്ക നോടികൾ ഫെയിം സംവിധായകൻ ബിഗ് ബജറ്റിൽ വിവിധ രാജ്യങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് കോബ്ര. വിക്രം വിവിധ ലുക്കുകളിൽ സിനിമയിലെത്തുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താന് സിനിമാലോകത്തേക്കെത്തുകയാണ് സിനിമയിലൂടെ. ഫ്രഞ്ച് ഇന്റർപോൾ ഓഫീസർ അസ്ലാന് യിൽമാസ് എന്ന കഥാപാത്രമായെത്തുന്നു പത്താൻ.
കെജിഎഫ് ഫെയിം ശ്രീനിഥി ഷെട്ടി നായികയാകുന്നു. വിവിധ ഭാഷകളില്‍ നിന്നുമുള്ള നിരവധി താരങ്ങൾ സിനിമയുടെ ഭാഗമാകുന്നു. കെഎസ് രവികുമാർ, റോഷൻ മാത്യു, മിയ ജോർജ്ജ്, മാമുക്കോയ, സർജ്ജാനോ ഖാലിദ്, മൃണാളിനി രവി തുടങ്ങിയവർ.