Categories
Film News

കോബ്ര ടീം തൊണ്ണൂറുദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി, ബാക്കിയുള്ളത് 25%

വിക്രം നായകനായെത്തുന്ന കോബ്ര താരനിരയിലും അണിയറയിലും പ്രമുഖരെത്തുന്ന സിനിമയാണ്. അജയ് ജ്ഞാനമുത്തു, ഡിമോന്റെ കോളനി, ഇമൈക്ക നോടികള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമ 7 സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുമ്പായി 90ദിവസം ചിത്രീകരിക്കാനായി എന്ന അണിയറക്കാര്‍ അറിയിച്ചു. ബാക്കി 25% ചിത്രീകരണം വിലക്കുകള്‍ പിന്‍വലിച്ചയുടന്‍ തീര്‍ക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്തന്. ആക്ഷന്‍ ത്രില്ലര്‍ സിനിമ വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ എങ്ങനെ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുമെന്ന് തീരുമാനമായിട്ടില്ല.

കോബ്രയില്‍ വിക്രം വ്യത്യസ്ത ലുക്കുകളിലെത്തുന്നു. കെജിഎഫ് ഫെയിം ശ്രീനിധി ഷെട്ടി നായികയായെത്തുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താന്‍ സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെഎസ് രവികുമാര്‍, റോഷന്‍ മാത്യു, മിയ ജോര്‍ജ്ജ, മാമുക്കോയ, സര്‍ജാനോ ഖാലിദ്, മൃണാളിനി രവി എന്നിവരാണ് മറ്റു താരങ്ങള്‍. എആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. തമിഴ്, തെലുഗ് , ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.