മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ കാത്തിരിക്കുന്ന പുത്തൻ ചിത്രമാണ് മധുരരാജ, ഹിറ്റ് ചിത്രമായിരുന്ന പോക്കിരി രാജക്ക് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗമാണ് മധുര രാജ.
സൂര്യയായി പൃധി രാജല്ല പകരം തമിഴ് നടൻ ജയ് ആണ് പൃധിയുടെ വേഷത്തിലെത്തുന്നത്. താരസുന്ദരി സണ്ണി ലിയോണും ചിത്രത്തിലുണ്ട്.
മധുര രാജയുടെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്നാണ്.
2010ൽ വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയിൽ മമ്മൂട്ടിയും പൃഥിരാജുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റാകുകയും ചെയ്തിരുന്നു .
പുലിമുരുകന് ശേഷം വൈശാഖ് ചെയ്യുന്ന പടമെന്ന വിശേഷണവും പേറിയാണ് മധുര രാജയുടെ വരവ്, ഉദയ് കൃഷ്ണയണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് .
8 വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടതിനേക്കാൾ സുന്ദരനാണ് ഇക്ക മധുരരാജയിലെന്ന് ആരാധകർ ഒന്നടങ്കം വ്യക്തമാക്കിയിരുന്നു .
മമ്മൂട്ടിയും പീറ്റർഹെയ്നും ആദ്യമായൊന്നിക്കുന്ന ചിത്രവുമാണ് വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജ . പുറത്തിറങ്ങിയ പോസ്റ്ററനിടക്കം ഗംഭീര വരവേൽപ്പാണ് ആരാധകർ നൽകിയത്..