ദിലീപ് ചിത്രം കോടതി സമക്ഷം ബാലന് വക്കീല്‍ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. സെന്‍സറിംഗ് കഴിഞ്ഞ് ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ബി ഉണ്ണിക്കൃഷ്ണന് എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണിത്. ദിലീപ് വക്കീലായാണ് സിനിമയിലെത്തുന്നത്. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവര്‍ നായികമാരാകുന്നു. സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, കാലകേയ പ്രഭാകര്‍, ബിന്ദു പണിക്കര്‍, സിദ്ദീഖ് എന്നിവര്‍ സിനിമയിലുണ്ട്.
ദിലീപിന്റെ സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായതിനാല്‍ ഒരുപാടു പ്രതീക്ഷകളുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിക്കുള്ള വക്കീലായാണ് താരം സിനിമയില്‍.
ട്രയിലറിനും അടുത്തിടെ റിലീസ് ചെയ്ത സിനിമയിലെ പാട്ടുകള്‍ക്കുമെല്ലാം നല്ല സ്വീകരണമാണ് ലഭിച്ചത്. നാല് പാട്ടുകളാണ് സിനിമയിലുള്ളത്. ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ബോളിവുഡ് പ്രൊഡക്ഷന്‍ ടീം വയാകോം 18 ഈ ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കെത്തുകയാണ്.