Categories
Film News

നൻമയുടെ പ്രതിരൂപമായി ആംബുലൻസിന് മുന്നിലോടി ചരിത്രം സൃഷ്ട്ടിച്ച പോലീസുകാരൻ സിനിമയിലേക്ക്

ചില മനുഷ്യർ അങ്ങനെയാണ് എത്ര പ്രയാസമുള്ള കാര്യങ്ങളെയും ഭംഗിയായി തരണം ചെയ്യും, ആത്മ വിശ്വാസവും മനോബലവും പൊതു സമൂഹത്തോടുള്ള സ്നേഹവും കൂടി ചേരുന്നതിന്റെ പേരാണ് രഞ്ജിത് കുമാറെന്ന പോലീസുകാരൻ.
ഒരു നല്ല പോലീസുകാരൻ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തോട് വാതോരാതെ സംസാരിക്കാതെ പ്രവൃത്തിയിലൂടെകാണിച്ചു കൊടുത്ത രഞ്ജിത് കുമാർ സിനിമയിൽ  അഭിനയിക്കും. ഗതാഗത കുരുക്കിൽ പെട്ട ആംബുലൻസിന് മുന്നിലോടി ഒരു കിലോമീറ്ററോളം വഴി തെളിച്ച രഞ്ജിത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു .
നൗഷാദ് ആലത്തൂർ നിർമ്മിക്കുന്ന വൈറൽ 2019 എന്ന ചിത്രത്തിലാണ് രഞ്ജിത് അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവങ്ങളെയും കൂടാതെ വ്യക്തികളെയും കോർത്തിണക്കിയാണ് ചിത്രം നിർമ്മിക്കുന്നത്. എട്ട് നവാഗത സംവിധായകർ ചേർന്നാണ് വൈറൽ 2019 എന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകരെയും തിരക്കഥാകൃത്തിനെയും തിരഞ്ഞെടുത്തതും സമൂഹ മാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലാണ് .