Categories
Film News

ചങ്ക്‌സ് സ്വീകലിന് പേര് ധമാക്ക

സംവിധായകന്‍ ഒമര്‍ ലുലു അടുത്തിടെ ചങ്ക്‌സ് ടീം വീണ്ടും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. സ്വീക്കലിന് ധമാക്ക എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യ ഭാഗത്തുണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം, ബാലു വര്‍ഗ്ഗീസ്, ഹണി റോസ്, ഗണപതി, ധര്‍മ്മജന്‍, ലാല്‍, ഹരീഷ് കണാരന്‍ രണ്ടാം ഭാഗത്തുമുണ്ട്. ചങ്ക്‌സ് യൂത്ത് ഫുള്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയിരുന്നു. അണിയറക്കാര്‍ ഇത്തവണയും ചിത്രത്തിന്റെ വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമര്‍ ലുലു മറ്റ് രണ്ട് പ്രൊജക്ടുകളുമുണ്ട്. ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫിനൊപ്പം ഒരു പ്രണയകഥയും, ബാബു ആന്റണിയെ നായകനാക്കി ഒരു ആക്ഷന്‍ സിനിമയും. ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രണയകഥയുടെ കഥയും ഒമര്‍ എഴുതുന്നു. മൈ സ്റ്റോറി ഫെയിം റോഷ്ണി ദിനകര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒമര്‍ ലുലുവിന്റെ സ്വന്തം ബാനറായ ഒമര്‍ ലുലു എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.