ഞങ്ങൾ പ്രണയത്തിലാണെന്ന് പറയാതെ പറഞ്ഞ രണ്ട് പേരാണ് നയൻസും , വിഘ്നേശും. താരങ്ങളുടേതായി അടിപൊളി് സെൽഫികളടക്കമുള്ളവ പുറത്തെത്താറുണ്ട്.

താരമൂല്യം കൊണ്ടും അഭിനയ പാടവം കൊണ്ടും ആരാധകരെ എന്നും തന്നിലേക്ക് ആകർഷിക്കുന്ന നടിയാണ് നയൻതാര.

ഇരുവരുടെതുമായി ഇപ്പോൾ പുറത്ത് ഇറങ്ങിയ ഒരു പടമാണ് ആരാധകർ ആഘോഷിക്കുന്നത്. ഇരുവരും ചേർന്ന ക്രിസ്തുമസ് സെൽഫികളും, ചിത്രങ്ങളുമാണ് ഇപ്പോൾ ഹിറ്റ്.

കുറച്ച് നാൾ മുൻപേ ഫ്രണ്ട്ഷിപ്പ് ഡെയ്ക്കും, നയൻസിന്റെ പിറന്നാളിനുമെല്ലാം ഇത്തരത്തിൽ ചിത്രങ്ങൾപോസ്റ്റ് ചെയ്ത് ഇരുവരും സോഷ്യൽ മീഡിയയിൽ തിളങ്ങിയിരുന്നു.

തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് വിഘ്നേശ് ശിവൻ. താനാ സേർന്ത കൂട്ടം , നാനും റൗഡി താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേശ്.

തന്റെ പ്രിയപ്പെട്ടവൾ നയൻസുമൊത്തുള്ള സുന്ദര നിമിഷങ്ങൾ വിഘ്നേശ് ഒപ്പിയെടുക്കാറുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് ഇരുവരുടെയും ചിത്രങ്ങൾ വൈറലാകുന്നത് . ഏറെ നാളായി പ്രണയത്തിലാണെന്ന തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്ന ഇരുവരും എന്നാണിനി കല്ല്യാണം കഴിക്കുന്നതെന്ന ചിന്തയിലാണ് ആരാധകർ .

Published by eparu

Prajitha, freelance writer