സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ചോല ഇന്റര്‍നാഷണല്‍ ഫിലിം കോംപറ്റീഷന്‍, സ്വിറ്റ്‌സര്‍ലന്റിലെ ജനീവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നതില്‍ സ്‌ക്രീനിംഗ് നടക്കുന്നു.2017ല്‍ അദ്ദേഹത്തിന്റെ സെക്‌സി ദുര്‍ഗ എന്ന സിനിമയും ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.നവംബര്‍ 1 മുതല്‍ 10വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. സനല്‍ കുമാര്‍ ശശിധരന്‍ ഒഴിവുദിവസത്തെ കളി എന്ന സിനിമയിലൂടെയാണ് തുടങ്ങിയത്. പരമ്പരാഗതമായ സിനിമാരീതികള്‍ക്ക് വേറിട്ട വെളിച്ചം നല്‍കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍.

Published by eparu

Prajitha, freelance writer