ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ സിനിമ ചോല കേരളത്തില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയിരിക്കുന്ന സിനിമ പ്രതീക്ഷിച്ച പോലെ മികച്ച പ്രതികരണം നേടികൊണ്ട് മുന്നേറുകയാണ്. അതേസമയം സിനിമയുടെ തമിഴ് വെര്‍ഷനും റിലീസിനൊരുങ്ങുകയാണ്. അല്ലി, എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പാ രഞ്ജിത്, വെട്രിമാരന്‍ എന്നിവര്‍ റിലീസ് ചെയ്തു.

കാര്‍ത്തിക് സുബ്ബരാജ് തമിഴ് വെര്‍ഷന്‍ അവതരിപ്പിക്കുന്നു. കാര്‍ത്തിക് അദ്ദേഹത്തിന്റെ ട്വിറ്ററിലൂടെ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുന്നത്, അല്ലി നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഹൃദയഭേദകമായ സംഭവങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമ. പാ രഞ്ജിതും വെട്രിമാരനും പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ട് സിനിമയ്ക്ക് എല്ലാഭാവുകങ്ങളും നേരുകയുണ്ടായി.

കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. സനല്‍ കുമാറിന്റെ സംവിധാനത്തിനൊപ്പം , ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, പുതുമുഖം നിഖില്‍ വിശ്വനാഥ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്.

ഈ വര്‍ഷം ആദ്യം ചോല വേള്‍ഡ് പ്രീമിയര്‍ വെനീസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. വെനീസ് ഫെസ്റ്റിവലില്‍ അവതിരിപ്പിക്കുന്ന മൂന്നാമത് മലയാളസിനിമയാണ് ചോല.

Published by eparu

Prajitha, freelance writer