Categories
Film News

വിക്രമിന്റെ പുതിയ സിനിമ കോബ്ര

വിക്രമിന്റെ പുതിയ സിനിമ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന സിനിമയുടെ ടൈറ്റിലും മോഷന്‍ പോസ്റ്ററും അടുത്തിടെ റിലീസ് ചെയ്തു. ചിയാന്‍ വിക്രം 58 എന്ന് താത്കാലികമായി പേരിട്ട സിനിമയുടെ പേര് കോബ്ര എന്നാണ്. മോഷന്‍ പോസ്റ്ററില്‍ രണ്ട് മൂര്‍ഖന്‍ പാമ്പുകളും ഒരു രാജാവിന്റെ കിരീടവുമാണുള്ളത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോ ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവിധ രാജ്യങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. എആര്‍ റഹ്മാന്‍ ചിത്രത്തിലെ സംഗീതമൊരുക്കുന്നു.

കോബ്ര ഒരു ത്രില്ലര്‍ സിനിമയായിരിക്കുമെന്നും, വിക്രം വ്യത്യസ്ത ലുക്കുകളില്‍ സിനിമയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ജ്ഞാനമുത്തു മുമ്പ് ഹൊറര്‍ സിനിമ ഡിമോന്റെ കോളനി ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്രൈം ത്രില്ലര്‍ ഇമൈക്ക നോടികള്‍ ഒരുക്കിയതും ഇദ്ദേഹമാണ്.

മുന്‍ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ കോബ്രയിലൂടെ അഭിനയത്തിലേക്കെത്തുകയാണ്. കന്നഡ ബ്ലോക്ബസ്റ്റര്‍ സിനിമ കെജിഎഫ് നായിക ശ്രീനിധി ഷെട്ടി സിനിമയില്‍ നായികയാകുന്നു.