Categories
Film News trailer

ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധ്രുവന്‍ ടീമിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രയിലര്‍ കാണാം

ഷാഫി സംവിധാനം ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ആക്ഷനും ത്രില്ലറും എല്ലാമുള്ള ഒരു തമാശ പടമായിരിക്കുമിതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന.


മലയാളസിനിമയിലെ വിജയസംവിധായകരുടെ കൂട്ടത്തിലുള്ള ആളാണ് ഷാഫി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള ആള്‍. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ആളുകള്‍ക്കിഷ്ടപ്പെട്ട കോമഡി എന്റര്‍ടെയ്‌നറുകളായിരുന്നു. എഴുത്തുകാരനായ സഹോദരന്‍ റാഫിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ടു കണ്‍ട്രീസിനു ശേഷം ഇരുവരും ഒന്നിക്കുകയാണ് ചില്‍ഡ്രന്‍സ് പാര്‍ക്കില്‍.

മൂന്നു നായികമാരാണ് ചിത്രത്തില്‍ മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍. സഹതാരങ്ങളായി പ്രശസ്ത നടന്‍ മധു, ഹരീഷ് കണാരന്‍, റാഫി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരുമുണ്ട്.

ടെക്‌നികല്‍ സൈഡില്‍ ഫൈസല്‍ അലി സിനിമാറ്റോഗ്രാഫി, വി സാജന്‍ എഡിറ്റിംഗ് എന്നിവരുണ്ട്. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്ന് കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.