Categories
Film News

മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായി മരയ്ക്കാറിലെ ​ഗാനം

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിൻെറ സിംഹം സിനിമയിലെ ​ഗാനമെത്തി. ചെമ്പിന്റെ ചേലുള്ള എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറികൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രിയദർശന്റെ വരികൾക്ക് റോണി റാഫേൽ സം​ഗീതമൊരുക്കിയിരിക്കുന്നു. വിഷ്ണു രാജ് ​ഗാനം ആലപിച്ചിരിക്കുന്നു. 1മിനിറ്റും ഏഴ് സെക്കന്റുമാണ് ​ഗാനമുള്ളത്.

കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവച്ചിരിക്കുകയാണ് . മൂന്ന് ദേശീയപുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിൽ, പ്രണവ് മോഹൻലാൽ, സുഹാസിനി, പ്രഭു, അർജുൻ, സിദ്ദിഖ്, ഇന്നസെന്റ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ എന്നിവർ അഭിനയിക്കുന്നു. അഞ്ച് ഭാഷകളിലായി അമ്പതിലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുന്നു.