ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് മലയാളികളും മലയാളികളല്ലാത്തതുമായ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ഒരു വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്ന സിനിമ അവസാനം ഒക്ടോബറില്‍ റിലീസ് ചെയ്യുകയാണ്. ആന്റണി വര്‍ഗ്ഗീസ് നായകനായെത്തുന്ന സിനിമ എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്.
മാവോയിസ്റ്റ് സിറ്റ്വേഷനുകളേയും, സ്വാതന്ത്യത്തിനായുള്ള ഒരു വ്യക്തിയുടെ അവകാശത്തേയും, രണ്ട് കാളകളുടെ വീക്ഷണകോണിലൂടെ നിരീക്ഷിക്കുന്നതാണ് സിനിമ. ലിജോയുടെ അഭിപ്രായത്തില്‍ ജല്ലിക്കെട്ട് ഒരുപാടു തമാശകളോചെ പറയുന്ന സറ്റയര്‍ ആയിരിക്കും ജെല്ലിക്കെട്ട്. ചെമ്പന്‍ വിനോദ് സിനിമയില്‍ നിയാണ്ടര്താല് ആയാണെത്തുന്നത്. അദ്ദേഹം തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ അറിയിച്ചതാണിത്.
ചെമ്പന്‍ ലിജോയുടെ ഇതുവരെയുളള സിനിമകളുടെയെല്ലാം ഭാഗമായിരുന്നു. ഈ മയൗവിലൂടെ 2018ലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ യില്‍ മികച്ച നടനുള്ള സില്‍വര്‍ പീകോക്ക് അവാര്‍ഡും താരം സ്വന്തമാക്കി. ചെമ്പന്‍ വിനോദിന്റെ മറ്റൊരു മികച്ച പ്രകടനം ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ജല്ലിക്കെട്ട് അടുത്തിടെ സെലിബ്രിറ്റികളായ ഇന്ദ്രജിത്, ഗീതു മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവര്‍ കാണുകയും നല്ല അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സിനിമയുടെ തിയേറ്റര്‍ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കരുതാം.