Categories
Film News

അങ്കമാലി ഡയറീസിനു ശേഷം ചെമ്പന്‍ വിനോദ് ജോസ് പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നു

മലയാളത്തിലെ പ്രധാന സ്വഭാവനടന്മാരില്‍ ഒരാളാണ് ചെമ്പന്‍ വിനോദ് ജോസ്. നടനത്തിനൊപ്പം സിനിമാ നിര്‍മ്മാണരംഗത്തും, തിരക്കഥാരംഗത്തും താരമുണ്ട്. 2017ല്‍ ബ്ലോക്ബസ്റ്റര്‍ ചിത്രം അങ്കമാലി ഡയറീസ് ചെയ്ത് കൊണ്ടാണ് തിരക്കഥാരംഗത്തേക്ക് കടന്നത്. തന്റെ തന്നെ അനുഭവങ്ങളില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നുമെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരുന്നു ആദ്യ തിരക്കഥ.

ചെമ്പന്‍ വിനോദ് പുതിയ തിരക്കഥ ഒരുക്കുകയാണിപ്പോള്‍, ബാംഗ്ലൂര്‍ ഡയറീസ് എന്നാണ് ചിത്രത്തിന്റെ പേര്. അങ്കമാലി ഡയറീസ് പോലെ തന്നെ അദ്ദേഹത്തിന്റെ ബാംഗ്ലൂരിലെ ദിവസങ്ങളെ ആസ്പദമാക്കിയുള്ളതാണ് തിരക്കഥ. സിനിമയിലെത്തും മുമ്പെ ഏതാണ്ട് 20വര്‍ഷത്തോളം താരം ബാംഗ്ലൂരില്‍ വിവിധ ബിസിനസുകള്‍ ചെയ്യുകയായിരുന്നു. താരം അടുത്തിടെ ഒരു അഭിമുഖത്തിലാണ് പുതിയ തിരക്കഥയെ പറ്റി പറഞ്ഞത്.

ചെമ്പന്‍ വിനോദ് ജോസ് അടുത്തതായി എത്തുന്നത് പൊറിഞ്ചു മറിയം ജോസ് എന്ന ജോഷി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒരാളായാണ്. ചിത്രം ആഗസ്റ്റ് 15ന് റിലീസ് ചെയ്യും. കൂടാതെ പൂഴിക്കടകന്‍ എന്ന ചിത്രവുമുണ്ട്.