Categories
Film News

പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ്

വിനയന്റെ ബി​ഗ് ബജറ്റ് ചരിത്ര സിനിമ പത്തൊൻപതാം നൂറ്റാണ്ട് ചിത്രീകരണം തുടരുകയാണ്. സിജു വിൽസൺ ആറാട്ടുപുഴ വെലായുധ പണിക്കർ എന്ന ഈഴവ നായകനായെത്തുന്നു. 19ാം നൂറ്റാണ്ടിലെ കഥ പറയുന്നു. നിരവധി പ്രശസ്ത താരങ്ങളെത്തുന്ന സിനിമയിലേക്ക് പുതിയതായി എത്തുകയാണ് ചെമ്പൻ വിനോ​ദ് ജോസ്. താരം കായംകുളം കൊച്ചുണ്ണിയായി സിനിമയിലെത്തും.

കായംകുളത്ത് ജീവിച്ചിരുന്ന നല്ലവനായ കള്ളനായിരുന്നു കായംകുളം കൊച്ചുണ്ണി. അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾ കേരളത്തിലെ നാടോടിക്കഥകളാണ്. സത്യൻ, നിവിൻ പോളി എന്നിവർ പിരിയോഡിക് കഥാപാത്രം കൊച്ചുണ്ണിയായെത്തിയിട്ടുണ്ട്.
കേരള നവോത്ഥാന പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴ വെലായുധ പണിക്കരുടെ കഥയാണ് പത്തൊൻപതാം നൂറ്റാണ്ട് പറയുന്നത്. അടിച്ചമർത്തപ്പെട്ട സമുദായത്തിന്റെ മുമ്പിൽ നിന്ന് പൈശാചികമായ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടി. സ്ത്രീകൾക്കായുള്ള നിരവധി സമരങ്ങൾക്ക് മുമ്പിൽ നിന്നു. മൂക്കുത്തി സമരം പ്രധാനമാണ്. സിജു വിൽസൺ സിനിമയ്ക്കുവേണ്ടി കളരിപ്പയറ്റ്, കുതിര തുടങ്ങിയ പരിശീലനങ്ങൾ നടത്തിയിരുന്നു.