Categories
Film News

ആന്റണി വര്‍ഗ്ഗീസും ചെമ്പന്‍ വിനോദും ജെല്ലിക്കെട്ടിന് ശേഷം വീണ്ടും ഒന്നിക്കുന്നു

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ചെമ്പന്‍ വിനോദും ആന്റണി വര്‍ഗ്ഗീസും ഒരുമിച്ചെത്തും. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സംവിധായകന്റെ ആദ്യസിനിമ ത്രില്ലര്‍ ആയിരുന്നു, പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും സിനിമയ്ക്കായി. ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ ഭാഗമായിരുന്നു. ജിജുവിന്റെ പുതിയ സിനിമയും ത്രില്ലര്‍ ആണ്. സിനിമയുടെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട അടുത്തുണ്ടാവുമെന്നാണ് കരുതുന്നത്.

ജിജുവിന്റെ പുതിയ സിനിമ ആന്റണി വര്‍ഗ്ഗീസ്, ചെമ്പന്‍ വിനോദ് ജോസ് ടീമിന്റെ നാലാമത്തെ ചിത്രമാണ്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ആന്റണി വര്‍ഗ്ഗീസിനെ അവതരിപ്പിച്ചത് ചെമ്പന്‍ വിനോദ് ആണ്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജെല്ലിക്കെട്ട് എന്നീ സിനിമകളിലും ഇരുവരും പിന്നീട് ഒരുമിച്ചെത്തി.

നിലവില്‍ രണ്ട്താരങ്ങളും നിരവധി ചിത്രങ്ങളുമായി തിരക്കിലാണ്. ചെമ്പന്‍, ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ സിനിമ, ഇടി മഴ കാറ്റ്, പൂഴിക്കടകന്‍, ബിഗ് ബ്രദര്‍ എന്നീ സിനിമകളിലുണ്ട. ആന്റണി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ടിനു പാപ്പച്ചനൊപ്പം, നവാഗതനായ നിതീഷ് സഹദേവന്റെ സിനിമ എന്നിവയുണ്ട്. കൂടാതെ തമിഴില്‍ ദളപതി 64ലും എത്തുന്നു.