Categories
Film News

ചെമ്പന്‍ വിനോദും നിമിഷ സജയനും പിടി കുഞ്ഞുമുഹമ്മദിന്റെ ബാഹറില്‍

ചെമ്പന്‍ വിനോദ് ജോസും നിമിഷ സജയനും ബാഹര്‍ എന്ന സിനിമയ്ക്ക് ഒന്നിക്കുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. കടല്‍ വഴി നിയമപരമല്ലാതെ നടന്നിരുന്ന ഗള്‍ഫ് കുടിയേറ്റമാണ് കഥ. സിനിമയില്‍ ചെമ്പന്‍ വിനോദ് ലാഞ്ചി രാമകൃഷ്ണന്‍ എന്ന കഥാപാത്രമായെത്തുന്നു.

പിടി കുഞ്ഞുമുഹമ്മദ് മുമ്പ് ഒരുക്കിയത് നിരൂപകശ്രദ്ധ നേടിയ സിനിമകളായ മഗ് രിബ്,ഗര്‍ഷോം,പരദേശി തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ അവസാന സിനിമ വിശ്വാസപൂര്‍വ്വം മന്‍സൂര്‍ ആയിരുന്നു. ബാഹര്‍ സംവിധായകന്റെ മറ്റൊരു മികച്ച സിനിമയായിരിക്കും. കേരളത്തില്‍ മുമ്പുണ്ടായിരുന്ന ജാതി മത രാഷ്ട്രീയ പ്രശ്‌നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു.

പിടി കുഞ്ഞുമുഹമ്മദ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഇത്തരം സാഹചര്യങ്ങള്‍ അനുഭവിച്ച നിരവധി ആളുകളുടെ അനുഭവങ്ങള്‍ കോര്‍ത്തിണക്കികൊണ്ടാണ്. കോഴിക്കോട് ജൂണില്‍ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. സിനിമയുടെ മുഴുവന്‍ അഭിനേതാക്കളേയും അണിയറക്കാരേയും പരിചയപ്പെടുത്തികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരും.