Categories
Film News trailer

മഞ്ജു വാര്യർ – സണ്ണിവെയ്ൻ ചിത്രം ചതുർമുഖം ട്രയിലർ റിലീസ് ചെയ്തു

ചതുർമുഖം, മഞ്ജു വാര്യർ, സണ്ണിവെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയാണ്. ഇരുവരും ബിസിനസ് പാർട്ട്ണർമാരായാണ് സിനിമയിലെത്തുന്നത്. നവാ​ഗതരായ രൺജീത് ശങ്കർ ,സലിൽ വി എന്നിവർ ചേർന്ന് സിനിമ സംവിധാനം ചെയ്യുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്.

ചതുർമുഖം തിരക്കഥ അനിൽ കുമാർ, അഭയകുമാർ എന്നിവർ ചേർന്നൊരുക്കിയിരിക്കുന്നു. സണ്ണിയുടെ കോളേജ് സീനിയർ ആയാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ പ്രജോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി,നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ എന്നിവരും സിനിമയിലെത്തുന്നു.

ചതുർമുഖം സിനിമാറ്റോ​ഗ്രഫി ഒരുക്കുന്നത് ആമേൻ ഫെയിം അഭിനന്ദൻ രാമാനുജം ആണ്. മനോജ് എഡിറ്റിം​ഗ്, ഡോൺ വിൻസന്റ് സം​ഗീതവുമൊരുക്കുന്നു. ജിസ് ടോംസ് മൂവീസ് ബാനറിൽ ജിസ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു . ഏപ്രിൽ 8ന് സിനിമ റിലീസ് ചെയ്യുകയാണ്.