Categories
Film News

ചതുർമുഖം നാളെ റിലീസ് ചെയ്യുന്നു.

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ടെക്നോ ഹൊറർ ത്രില്ലർ സിനിമ ചതുർമുഖം ഏപ്രിൽ 8ന് റിലീസ് ചെയ്യുന്നു. തിയേറ്റർ ബുക്കിം​ഗ് ആരംഭിച്ചിരിക്കുന്നു. നവാ​ഗതരായ രൺജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സിനിമ സംവിധാനം ചെയ്യുന്നു.

ചതുർമുഖത്തിൽ സണ്ണി വെയ്നും, മഞ്ജു വാര്യരും കോളേജ് സഹപാഠികളാണ്. മഞ്ജുവിന്റെ ജൂനിയറായി സണ്ണിയെത്തുന്നു. കോളേജിന് ശേഷം ഇരുവരും ചേർന്ന് സിസിടിവി ബിസിനസ് ആരംഭിക്കുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബിസിനസ്.

അനിൽകുമാർ, അഭയകുമാർ എന്നിവരുടേതാണ് തിരക്കഥ. അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ പ്രജോദ്, ശ്രീകാന്ത് മുരളി, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ എന്നിവർ സഹതാരങ്ങളായെത്തുന്നു. ആമേൻ ഫെയിം അഭിനന്ദൻ രാമാനുജത്തിന്റേതാണ് ഛായാ​ഗ്രഹണം. മനോജ് എഡിറ്റിം​ഗും സം​ഗീതം ഡോൺ വിൻസന്റുമൊരുക്കുന്നു.

ജിസ് തോമസ്, ജസ്റ്റിൻ തോമസ് എന്നിവർ ചേർന്ന് ജിസ് ടോംസ് മൂവീസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.