Categories
Film News

സ്വാസിക, റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രൻ എന്നിവര്‌ സിദാർത്ഥ് ഭരതന്‍റെ ചതുരത്തിൽ

നടനും സംവിധായകനുമായ സിദാർത്ഥ് ഭരതൻ പുതിയ സിനിമയുടെ ജോലികൾ തുടങ്ങി. ചതുരം എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രന്‍, അലൻസിയർ ലെ ലോപസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. വിനിത അജിത്, ജോർജ്ജ് സാൻഡിയാഗോ, ജംനീഷ് തയ്യിൽ, സിദാർത്ഥ് ഭരതൻ എന്നിവർ ചേർന്ന് ഗ്രീൻവിച്ച് എന്‍റർടെയ്ൻമെന്‍റ്സ് , യെലോവി ബേർഡ് പ്രൊഡക്ഷൻസ് ബാനറുകളിൽ സിനിമ നിർമ്മിക്കുന്നു.

സിദാർത്ഥ് വിനോയ് തോമസുമായി ചേർന്ന് സിനിമ എഴുതിയിരിക്കുന്നു. പ്രതീഷ് വർമ്മ ഛായാഗ്രഹണം, സംഗീതം പ്രശാന്ത് പിള്ള, ദീപു ജോസഫ് എഡിറ്റർ , ആര്‍ട്ട് ഡയറക്ടർ അഖിൽരാജ് ചിറയിൽ, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവിയര്‍ തുടങ്ങിയവർ അണിയറയിലെത്തുന്നു.

Starting our next ‘Chathuram’ – Square under the banner of Greenwich entertainments and Yellove Bird productions….

Posted by Sidharth Bharathan on Tuesday, February 9, 2021

സിദാർത്ഥ് ഭരതന്‍റെ മറ്റൊരു സിനിമ സൗബിൻ ഷഹീർ നായകനായെത്തുന്ന ജിന്ന് വരാനിരിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയിരുന്നുവെങ്കിലും ലോക്ഡൗണിനെ തുടർന്ന് ചിത്രം വൈകുകയായിരുന്നു. രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്. ദുൽഖർ സിനിമ കലി ഇദ്ദേഹത്തിന്‍റെ തിരക്കഥ ആയിരുന്നു. ശാന്തി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, ഷൈൻ ടോം ചാക്കോ , ഷറഫുദ്ദീൻ എന്നിവരാണ് മറ്റു താരങ്ങൾ.