Categories
Film News

സിദാർത്ഥ് ഭരതൻ ചിത്രം ചതുരം ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സിദാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ചതുരം ഫസ്റ്റ്ലുക്ക്പോസ്റ്റർ പുറത്തുവിട്ടു. ​ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റും യെല്ലോ ബേർഡ് പ്രൊഡക്ഷൻസ് ബാനറുകളിൽ വിനീത അജിത്, ജോർജ്ജ് സാന്റിയാ​ഗോ, ജംനേഷ് തയ്യിൽ, സിദാർത്ഥ് ഭരതൻ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

റോഷൻ മാത്യു, സ്വാസിക, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ-സിദ്ധാര്‍ഥ് ഭരതന്‍, വിനോയ് തോമസ്, ഛായാഗ്രഹണം – പ്രദീഷ് വര്‍മ്മ, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റര്‍- ദീപു ജോസഫ് എന്നിവരാണ് അണിയറയിൽ.