Categories
Film News

ബിഗ് ബ്രദറിലെ കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകളെത്തി

മോഹന്‍ലാലിന്റെ പുതിയ സിനിമ ബിഗ്ബ്രദര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. പ്രൊമോഷന്റെ ആദ്യപടിയായി അണിയറക്കാര്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ റിലീസ് ചെയ്യുകയാണ്. അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍ എന്നിവരുടെ പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. വേദാന്തം എന്ന പോലീസ് ഓഫീസറായാണ് അര്‍ബാസ് ഖാന്‍ മലയാളത്തില്‍ അരങ്ങേറുന്നത്. അനൂപ് മേനോന്‍ കഥാപാത്രം ഡോക്ടര്‍ വിഷ്ണു.

അണിയറക്കാരുടെ അഭിപ്രായത്തില്‍ ബിഗ്ബ്രദര്‍ ഒരു പുര്‍ണ്ണവിനോദസിനിമയായിരിക്കും. മോഹന്‍ലാല്‍, അനൂപ് മേനോന്‍, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് എന്നിവര്‍ സഹോദരങ്ങളായാണ് ചിത്രത്തിലെത്തുന്നത്. മിര്‍ന മേനോന്‍, ഗാഥ, ഹണി റോസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, സിദ്ദീഖ്, ടിനിടോം, ജനാര്‍ദ്ദനന്‍, സാദന ടൈറ്റസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും സഹതാരങ്ങളായെത്തുന്നു.

ബിഗ്ബ്രദര്‍ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് ജിത്തു ദാമോദര്‍ ആണ്. ദീപക് ദേവ് സംഗീതമൊരുക്കുന്നു. സംവിധായകന്‍ സിദ്ദീഖ്, ജെന്‍സോ ജോസ്, ഫിലിപ്പോസ് കെ ജോസഫ് , മനു മാളിയേക്കല്‍, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണറിയുന്നത്.