Categories
Film News

കമ്മട്ടിപ്പാടം ഫെയിം ഷോണ്‍ റോമി ലൂസിഫറില്‍

ലൂസിഫര്‍ പ്രൊമോഷന്റെ ഭാഗമായുള്ള കഥാപാത്രങ്ങളുടെ ഇന്‍ട്രോ പോസ്റ്ററുകള്‍ റിലീസ് ചെയ്തു കൊണ്ടിരിക്കുകയാണ് അണിയറക്കാര്‍. ഷോണ്‍ റോമി, അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ,യുടെ പോസ്റ്ററാണ് പുതിയതായി റിലീസ് ചെയ്തിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ നായികാവേഷത്തിലൂടെ പ്രശസ്തയായ താരമാണ് ഷോണ്‍. ലൂസിഫറിലും അതുപോലെ തന്നെ പ്രധാനവേഷമാണോ താരത്തിന്റേതെന്നു കാത്തിരിന്നു കാണാം.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് താരമെത്തിയിരിക്കുന്നത്. ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സിനിമയില്‍ സഹതാരങ്ങളായി കലാഭവന്‍ ഷാജോണ്‍,സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ജോണ്‍ വിജയ്, സംവിധായകന്‍ ഫാസില്‍, സുനില്‍ സുഗത, താര കല്യാണ്‍, സച്ചിന്‍, പ്രവീണ, മാല പാര്‍വ്വതി എന്നിവരുമെത്തുന്നു.

ലൂസിഫര്‍ മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 28ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.