മലയാളത്തിന്റെ സ്വന്തം ചാക്കോച്ചന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. താരം തന്റെ പുതിയ സിനിമ നിഴൽ സിനിമയുടെ സെറ്റിൽ സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം പിറന്നാളാഘോഷിച്ചു. സംവിധായകരായ അപ്പു എൻ ഭട്ടതിരി, ഫെലിനി, നിർമ്മാതാക്കളായ ബാദുഷ, അഭിജിത്ത് എം പിള്ള, ജിനേഷ് ജോസ്, കുഞ്ഞുണ്ണി, ജിനു വി നാഥ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.
പിറന്നാൾ സമ്മാനമായി റിലീസ് ചെയ്ത പുതിയ രണ്ട് ചിത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും ശ്രദ്ധയാകര്‍ഷിച്ചു. നിഴൽ സിനിമയുടെ എറണാകുളത്തെ സെറ്റിൽ വച്ചാണ് പിറന്നാളാഘോഷം നടന്നത്