Categories
Film News review

പേരൻപിനെ നെഞ്ചിലേറ്റി പ്രേക്ഷകർ; നൻമയുള്ള സിനിമയെന്ന് നിവിൻ പോളി

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് ഫെബ്രുവരി 1 ന് ലോകമെമ്പാടും റിലീസിനെത്തുകയാണ് , ഇതിനിടെ കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് ഗംഭീര  സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്.
മമ്മൂട്ടി, അഞ്ജലി , സാധന കൂടാതെ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ എന്നിവരും പ്രീമിയർ ഷോയിൽ പങ്കെടുത്തിരുന്നു .
രൺജി പണിക്കർ , രഞ്ജിത്ത്, ബാലചന്ദ്രൻ ചുള്ളിക്കാട്, ഹനീഫ് അദേനി , നിവിൻ പോളി, അനു സിത്താര, സംയുക്ത വർമ്മ എന്നിങ്ങനെ നിരവധി താരങ്ങളാണ് ഷോ കാണാനെത്തിയത്.
മമ്മൂട്ടി എന്ന നടനെ ഒരിഞ്ച് സ്പർശിച്ചാലും അത് അഭിനയ സമൃദ്ധിയായ ഭൂമിയാണെന്ന് രൺജി പണിക്കർ പരാമർശിച്ചു , കൂടാതെ നമ്മൾ കാണാൻ കൊതിച്ച അഭിനയ പ്രതിഭയെ തമിഴാണ് ഇത്തവണ തന്നിരിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
മമ്മൂട്ടിയുടെ പേരൻപ് കണ്ട് അതിശയിച്ച് പോയെന്ന് വ്യക്തമാക്കി സംവിധായകൻ സത്യൻ അന്തിക്കാടും വ്യക്തമാക്കി . കണ്ടവരെല്ലാം മമ്മൂട്ടിയുടെ അഭിനയത്തെയും റാമിനെയും വാനോളം പുകഴ്ത്തുന്നു, തീർച്ചയായും മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാകും പേരൻപ്.