Categories
Film News

സിബിഐ 5 ചിങ്ങം 1ന് ചിത്രീകരണമാരംഭിക്കും

പോപുലർ സിബിഐ സീരീസിലെ അഞ്ചാമത് സിനിമ എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് വർഷത്തോളമായി ചർച്ചകളിലായിരുന്ന സിനിമ വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു. മമ്മൂട്ടി, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, സംവിധായകൻ കെ മധു കൂട്ടുകെട്ട് അഞ്ചാംഭാ​ഗത്തിനായി വീണ്ടും ഒന്നിക്കുന്നു. സ്വർ​ഗ്​ഗചിത്ര അപ്പച്ചൻ സിനിമ നിർമ്മിക്കുന്നു.

സിബിഐ 5 ചിങ്ങം 1ന് ആ​ഗസ്റ്റിൽ ചിത്രീകരണമാരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂ ഡൽഹി എന്നിവിടങ്ങളിലായി സിനിമ ചിത്രീകരിക്കും.

തിരക്കഥാകൃത്ത് എസ്എൻ സ്വാമി സിബിഐ 5 ആരാധകർക്ക് പുത്തൻ അനുഭവമായിരിക്കുമെന്നറിയിച്ചിട്ടുണ്ട്. മമ്മൂട്ടി, സേതുരാമയ്യർ ആയെത്തുന്ന സിനിമയിൽ മുകേഷ്, സായികുമാർ, രഞ്ജി പണിക്കർ എന്നിവരുമെത്തുന്നു. അണിയറയിൽ ജേക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്നു.