സിനിമാചിത്രീകരണത്തിനുള്ള തടസ്സങ്ങള്‍ മാറ്റിതുടങ്ങിയതോടെ മലയാളസിനിമകള്‍ സാധാരണ നിലയിലേക്കെത്തുകയാണ്. മാര്‍ച്ചില്‍ ബിലാല്‍ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ലോക്ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നീട്ടുകയായിരുന്നു. സിബിഐ 5, ധാരാളം ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചിത്രീകരണം ആവശ്യമുള്ള സിനിമയാണ്. നിലവിലെ പ്രശ്നങ്ങള്‍ തീര്‍ന്നയുടന്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്.
മമ്മൂട്ടി, സംവിധായകന് കെ മധു, തിരക്കഥാക്കൃത്ത് എസ് എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. മമ്മൂട്ടി ഒരിക്കല്‍ കൂടി സേതുരാമയ്യര്‍ ആയെത്തുന്നു. എസ്എന്‍ സ്വാമിയുടെ അഭിപ്രായത്തില്‍ സിബിഐ 5 മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ത്രില്ലര്‍ സിനിമയാവുമെന്നാണ്.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അണിയറയില്‍ ജേക്ക്സ് ബിജോയ് സംഗീതസംവിധായകനായെത്തുന്നു.