Categories
Film News trailer

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ റിലീസ് ചെയ്തു. മഹേഷ് നാരായണൻ – ടേക്ക് ഓഫ് ഫെയിം സംവിധാനം ചെയ്യുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലെത്തുന്ന ഒരു സെമി-പിരീയഡ് സിനിമയാണിത്. കേരളത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്. മാലിക് തിരക്കഥ സംവിധായകൻ മഹേഷ് നാരായണൻ തന്നെ ഒരുക്കിയിരിക്കുന്നു. സുലൈമൻ മാലിക് എന്ന കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു. വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാർവ്വതി എന്നിവർ സഹതാരങ്ങളായെത്തുന്നു. സംവിധാനവും […]

Categories
Film News trailer

ആണും പെണ്ണും ട്രയിലർ റിലീസ് ചെയ്തു

ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമ ആണും പെണ്ണും ട്രയിലർ റിലീസ് ചെയ്തു. മോഹൻലാലാണ് ട്രയിലർ റിലീസ് ചെയ്തത്. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യും. ആഷിഖ് അബു ചിത്രത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരെത്തുന്നു. ഉണ്ണി ആറിന്‍റെ തിരക്കഥ. ഷൈജു ഖാലിദ് ക്യാമറ, സൈജു സുരേന്ദ്രൻ എഡിറ്റിംഗ്. സംഗീതം ബിജിബാൽ എന്നിവരാണ്. വേണുവിന്‍റെ ഭാഗം പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയെ […]

Categories
Film News trailer

ഹെലൻ തമിഴ് റീമേക്ക്: അൻബിർകിനിയൽ ട്രയിലർ

സൂപ്പർഹിറ്റ് മലയാളം സിനിമ ഹെലന്‍ തമിഴിൽ അൻബിർകിനിയൽ എന്ന പേരിലെത്തുകയാണ്. പ്രശസ്ത താരം അരുൺ പാണ്ഡ്യൻ, മകൾ കീർത്തി പാണ്ഡ്യൻ , തുമ്പ ഫെയിം പ്രധാന കഥാപാത്രങ്ങളാകുന്നു. ഗോകുൽ സംവിധാനം ചെയ്യുന്നു. രൗതിരം, ഇതാർക്കുതാനേ ആസൈപട്ടൈ ബാലകുമാര,ജംഗ, കാശ്മോര എന്നിവ സംവിധായകന്‍റെ മുൻ സിനിമകളാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഹെലൻ നവാഗതനായ മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത സിനിമയാണ്. അന്ന ബെൻ ടൈറ്റിൽ റോളിലെത്തിയ സിനിമയിൽ കഥാപാത്രത്തിന്‍റെ അച്ഛനായി ലാൽ എത്തി. സിനിമാറ്റോഗ്രാഫർ മഹേഷ് മുത്തുസാമി, […]

Categories
Film News trailer

നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ ടീമിന്‍റെ അനി ഐവി ശശി സിനിമ ട്രയിലർ

ഐവി ശശി- സീമ ദമ്പതികളുടെ മകന്‍ അനി സിനിമസംവിധായകനാവുകയാണ് തമിഴ്-തെലുഗ് ഭാഷകളിലായി ഒരുക്കുന്ന സിനിമയിലൂടെ. തെലുങ്കിൽ നിന്നില നിന്നില എന്ന് പേരിട്ടിരിക്കുന്ന സിനിമ തമിഴിൽ തീനി ആണ്. നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഫെബ്രുവരി 5ന് 11മണിക്ക് സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ്. അനി സിനിമയിൽ തുടങ്ങുന്നത് സംവിധായകൻ പ്രിയദർശനെ അസിസ്റ്റ് ചെയ്തുകൊണ്ടാണ്. ഗീതാഞ്ജലി, സില സമയങ്ങളിൽ എന്നിവയിൽ. മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടേയും ഭാഗമായിട്ടുണ്ട്. പ്രിയദർശനൊപ്പം സിനിമയുടെ […]

Categories
Film News trailer

സാജൻ ബേക്കറി ട്രയിലർ പുറത്തെത്തി; അജു വർഗ്ഗീസ്, ലെന എന്നിവരെത്തുന്ന ഫാമിലി ഡ്രാമ

അജു വർഗ്ഗീസിന്‍റെ പുതിയ സിനിമ സാജൻ ബേക്കറി since 1962 ട്രയിലർ റിലീസ് ചെയ്തു. നവാഗതനായ അരുൺ ചന്തു സംവിധാനം ചെയ്യുന്നു. ഒരു കുടുംബത്തിന്‍റെ ബേക്കറി ബിസിനസ് കേന്ദ്രീകരിച്ച് നടക്കുന്ന ഫീൽ ഗുഡ് എന്‍റർടെയ്നർ ആണ് സിനിമ. അജുവുംലെനയും സഹോദരങ്ങളായാണ് സിനിമയിലെത്തുന്നത്. ഗണേഷ് കുമാർ അമ്മാവനായെത്തുന്നു. ലീഡ് റോളിലെത്തുന്നതിന് പുറമെ അജു വർഗ്ഗീസ് തിരക്കഥാക്കൃത്തുമായെത്തുന്നു. അരുൺ ചന്തു, സച്ചിൻ ആർ ചന്ദ്രൻ എന്നിവർക്കൊപ്പം അജു തിരക്കഥ എഴുതുന്നു. ഗ്രേസ് ആന്‍റണി, രഞ്ജിത മേനോൻ, ആനന്ദ് മന്മദൻ, ജാഫർ […]

Categories
Film News trailer

മുഴുക്കുടിയനായി ജയസൂര്യ, ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ ഒരുക്കിയ വെള്ളം ട്രയിലർ

ലോക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമയാണ് വെള്ളം. ക്യാപ്റ്റൻ സംവിധായകൻ പ്രജേഷ് സെൻ, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന വെള്ളം ജനുവരി 22ന് റിലീസ് ചെയ്യുന്നു. നേരത്തെ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. മറ്റെവിടെയും തിരഞ്ഞുപോകേണ്ട…. നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യനൻ…..’ എന്ന ക്യാപ്ഷനോടെ ജയസൂര്യ പോസ്റ്റർ റിലീസ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ ജീവിതമാണ് സിനിമയാക്കിയത്. സംയുക്ത മേനോൻ, സിദ്ദീഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്‍റണി, […]

Categories
Film News trailer

കുഞ്ചാക്കോ ബോബൻ ചിത്രം മോഹൻകുമാർ ഫാൻസ് ട്രയിലർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ മോഹൻകുമാർ ഫാൻസ് ട്രയിലർ റിലീസ് ചെയ്തു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ സിനിമകൾക്ക് ശേഷം സംവിധായകനൊരുക്കുന്നു. മോഹൻകുമാർ ഫാൻസ് , സിനിമാലോകവുമായി ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്നു. ദേശീയപുരസ്കാരജേതാക്കളായ ബോബി-സഞ്ജയ് ടീമിന്‍റേതാണ് കഥ. സംവിധായകൻ ജിസ് ജോയ് തന്നെയാണ് തിരക്കഥയും സംഭാഷണവും വരികളും എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഉദയനാണു താരം പോലെ ഒരു സിനിമ. പുതുമുഖതാരം അനാർക്കലി നായികയായെത്തുന്നു. സഹതാരങ്ങളായി ശ്രീനിവാസൻ, മുകേഷ്, ടിജി […]

Categories
Film News trailer

ജയം രവിയുടെ ഭൂമി ട്രയിലര്‍ റിലീസ് ചെയ്തു

ജയം രവിയുടെ ഇരുപത്താഞ്ചമത് സിനിമ ഭൂമി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പൊങ്കലിന് റിലീസ് ചെയ്യുകയാണ്. അണിയറക്കാര്‍ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ഭൂമിനാഥൻ എന്ന ശാസ്ത്രജ്ഞനായാണ് ജയം രവി സിനിമയിലെത്തുന്നത്. കർഷകർക്കായി കോർപ്പറേറ്റുകളുമായി സമരം നടത്തുന്ന ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. ഭൂമി, ടിപ്പിക്കൽ സോഷ്യൽ മെസേജുമായെത്തുന്ന മാസ് എന്‍റർടെയ്നർ ആണ് സിനിമ. ലക്ഷ്മൺ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജയം രവി മുമ്പ് ബോഗൻ, റോമിയോ ജൂലിയറ്റ് എന്നീ സിനിമകളിൽ സംവിധായകനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. നിധി അഗർവാൾ നായികയായെത്തുന്നു. ബോളിവുഡ് താരം […]

Categories
Film News trailer

ബാബുരാജ് ചിത്രം ബ്ലാക്ക് കോഫി ട്രയിലർ

ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്ലാക്ക് കോഫി. 2011ലെ ഹിറ്റ് സിനിമ സാൾട്ട് ആന്‍റ് പെപ്പര്‍ , ആഷിഖ് അബു സംവിധാനം ചെയ്തതിന്‍റെ സ്പിൻ ഓഫ് ആണ് സിനിമ.പുതിയ സിനിമയിലും സാൾട്ട് ആന്‍റ് പെപ്പറിലെ പോപുലർ കഥാപാത്രം കുക്ക് ബാബുവായി ബാബുരാജ് എത്തുന്നു. സാൾട്ട് ആന്‍റ് പെപ്പറിൽ കാളിദാസിനൊപ്പം വർക്ക് ചെയ്ത ബാബു , കാളിദാസിന്‍റേയും മായയുടേയും വിവാഹശേഷം നാല് സ്ത്രീകൾക്കൊപ്പമാണ് പുതിയ സിനിമയിലെത്തുന്നത്.. ബാബുരാജ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഓവിയ, ലെന, രചന, ഓർമ്മ […]

Categories
Film News trailer

ശ്രിയ ശരൺ – നിത്യ മേനോൻ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഗമനം ട്രയിലർ

ശ്രിയ ശരൺ , നിത്യ മേനോൻ എന്നിവരെത്തുന്ന ഗമനം ട്രയിലർ പുറത്തിറക്കി. ഇളയരാജ സംഗീതമൊരുക്കുന്ന സിനിമയിൽ ഗായികയായാണ് നിത്യ മേനോൻ എത്തുന്നത്. ചെവി കേൾക്കാനാവാത്ത ഒരു സാധാരണ സ്ത്രീയുടെ വേഷത്തിലാണ് ശ്രിയ ശരൺ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ,ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായാണ് ഗമനം എത്തുന്നത്. നവാഗതനായ സുജന റാവു സംവിധാനം ചെയ്യുന്നു. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വിഎസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ കഥയും […]