Categories
Film News trailer

ആരാധകർ നെഞ്ചേറ്റി അമുദവും പാപ്പയും ‌; മമ്മൂട്ടി ചിത്രം പേരൻപിന്റെ ട്രെയിലർ കാണാം

മമ്മൂട്ടിയെന്ന നടന്റെ ജൂീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ അമുദമായെത്തുന്ന പേരൻപ് ട്രെയിലർ പുറത്ത്.  തങ്കമീൻകൾ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് സ്വന്തമാക്കിയ റാം ആണ് ചിത്രത്തിന്റെ സംവിധായകൻ. പേരൻപ് ചിത്രീകരണം പൂർത്തിയാക്കി ഒരു വർഷം കഴിഞ്ഞെങ്കിലും വിവിധ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. യു/ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂർ 27 മിനിറ്റ് ദൈർഘ്യമുള്ളതാണ് . ചലച്ചിത്ര മേളകളിൽ വൻ അഭിപ്രായംനേടി മുന്നേറിയചിത്രമാണ് പേരൻപ്. അത്രമേൽ മനോഹരമായും, സ്വാഭാവികമായും അമുദമായി  മമ്മൂട്ടിയും, പാപ്പയായി സാധനയും  […]

Categories
Film News trailer

വിജയ് സൂപ്പറും പൗർണ്ണമിയും , ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്ത്; മികച്ച സ്വീകരണമൊരുക്കി പ്രേക്ഷകർ

മായാനദിയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ഐശ്വര്യ ലക്ഷ്മിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം വിജയ് സൂപ്പറും പൗർണ്ണമിയുടെയും 2ാമത്തെ  ട്രെയിലർ പുറത്തിറങ്ങി . അല്ലു അർജുൻ  സിനിമകൾ മലയളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളായി മാറുമ്പോൾ ശബ്ദം നൽകുന്ന  ജിസ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് മുൻപ് സൺഡേ ഹോളിഡേ, ബൈസിക്കിൾ തീവ്സ് എന്നീ ചിത്രങ്ങളും ജിസ് ജോയുടേതായി പുറത്തിറങ്ങിയിരുന്നു . ജിസ് ജോയി തന്നെയാണ് ചിത്രത്തിന്  തിരക്കഥ ഒരുക്കുന്നത് , ആസിഫ് അലി, ഐശ്വര്യ […]

Categories
Film News trailer

ഗാംബിനോസ് , സ്റ്റോറി ഓഫ് എ ക്രൈംഫാമിലി ട്രെയിലർ കാണാം

ഗാംബിനോസ് കുടുംബത്തിന്റെ കഥയെ ആസ്പദമാക്കി ഗിരീഷ് പണിക്കർ ഒരുക്കുന്ന ചിത്രമാണ് ഗാംബിനോസ്. അമേരിക്കൻ അധോലോകത്തെ അടക്കി ഭരിക്കുന്ന ഇറ്റാലിയൻ കുടുംബമാണ് ഇക്കൂട്ടരുടേത്. കൊലപാതകങ്ങൾ നടത്തുന്നതും അവ ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ മറയ്ക്കുന്നതിലും കുപ്രസിദ്ധരാണ് ഗാംബിനോസ് കുടുംബം. നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന ഗാംബിനസിന്റെ ട്രെയിലർ  പുറത്തിറങ്ങി. സ്റ്റോറി ഓഫ് എ ക്രൈംഫാമിലി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.  ക്രൈം ത്രില്ലറായാണ് ചിത്രം പുറത്തിറങ്ങുന്നത്. അമേരിക്കയെ വിറപ്പിച്ച ഗാംബിനോസിനെ പോലെ തന്നെ കേരളത്തിലെ മലബാറിലുള്ള ഒരി കുടുംബത്തെക്കുറിച്ചുള്ള […]

Categories
trailer

പൊങ്കൽ സമ്മാനമായി പേട്ട; സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രം പേട്ടയുടെ ട്രെയിലർ പുറത്ത്

യുവ സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനെ ചെയ്യുന്ന പേട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ററൈൽ മന്നൻ രജനീകാന്താണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ രജനി രണ്ട് തരത്തിലുള്ള വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രണയവും ആക്ഷനും എല്ലാം ഒരുമിച്ച അടിപൊളി ചിത്രത്തിനായുള്ള ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ് ആരാധകർ . വിജയ് സേതുപതി, തൃഷ, ബോബി സിംഹ, നവാസുദ്ദീൻ സിദ്ദിഖി എന്നിങ്ങനെ മികച്ച അഭിനേതാക്കളും പേട്ടയുടെ ഭാ​ഗമായെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങലിലൊന്നാണ് പേട്ട. രജനിയുടെ മാസ് […]