സൂപ്പർഹിറ്റ് മലയാളം സിനിമ ഹെലന് തമിഴിൽ അൻബിർകിനിയൽ എന്ന പേരിലെത്തുകയാണ്. പ്രശസ്ത താരം അരുൺ പാണ്ഡ്യൻ, മകൾ കീർത്തി പാണ്ഡ്യൻ , തുമ്പ ഫെയിം പ്രധാന കഥാപാത്രങ്ങളാകുന്നു. ഗോകുൽ സംവിധാനം ചെയ്യുന്നു. രൗതിരം, ഇതാർക്കുതാനേ ആസൈപട്ടൈ ബാലകുമാര,ജംഗ, കാശ്മോര എന്നിവ സംവിധായകന്റെ മുൻ സിനിമകളാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ഹെലൻ നവാഗതനായ മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത സിനിമയാണ്. അന്ന ബെൻ ടൈറ്റിൽ റോളിലെത്തിയ സിനിമയിൽ കഥാപാത്രത്തിന്റെ അച്ഛനായി ലാൽ എത്തി. സിനിമാറ്റോഗ്രാഫർ മഹേഷ് മുത്തുസാമി, […]
