മംമ്ത മോഹൻദാസ് പ്രധാനകഥാപാത്രമായെത്തുന്ന ലാൽബാഗ് ടീസർ പുറത്തിറങ്ങി. പ്രശാന്ത് മുരളി കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണിത്. പൂർണമായും ബംഗളൂരുവിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ലാൽബാഗ്. പാപത്തിന്റെ പൂന്തോട്ടനഗരം എന്നാണ് ടാഗ്ലൈൻ. പൈസപൈസ ആയിരുന്ന സംവിധായകന്റെ ആദ്യസിനിമ. ലാൽബാഗിൽ മംമ്ത ബംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളി നഴ്സാണ്. ത്രില്ലർ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാൽബാഗ്. രാഹുൽ മാധവ്, സിജോയ് വർഗ്ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുൽ ദേവ് ഷെട്ടി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ […]
