Categories
gossip

മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ എംജി ശ്രീകുമാറിന്റെ ഗാനം

മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ട്‌ ആറാട്ട്‌ എന്ന പുതിയ സിനിമയിലൂടെ തിരിച്ചെത്തുന്നു. സംഗീതസംവിധായകന്‍ രാഹുല്‍ രാജ്‌ ഈ വിവരം ഫേസ്‌ബുക്ക്‌ ഫോളവേഴ്‌സിനായി അറിയിച്ചിരിക്കുന്നു. എംജി ശ്രീകുമാറിനൊപ്പം ആദ്യമായാണ്‌ സംവിധായകന്‍ എത്തുന്നത്‌. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അധികം ആക്ടീവല്ലെങ്കില്‍ കൂടിയും ഇന്നും ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളികളുടെ പ്രിയഗാനങ്ങള്‍ ആണ്‌. And yes the rumours are true ❤️🔥 MG Annan Mg Sreekumar Mg Sreekumar is indeed singing a beautiful song penned by my […]

Categories
gossip

നയൻതാരയുടെ കോലമാവ് കോകില ഹിന്ദി റീമേക്കിൽ ജാഹ്നവി കപൂർ

നയൻതാര നായികയായെത്തിയ ഹിറ്റ് തമിഴ് സിനിമ കോലമാവ് കോകില ഹിന്ദിയിലേക്കൊരുക്കുന്നു. ജാഹ്നവി കപൂർ ഹിന്ദിയിൽ നായികയായെത്തുന്നു. നവാഗതനായ സിദ്ദാർത്ഥ് സെൻഗുപ്ത സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആനന്ദ് എൽ റായ് ആണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കോലമാവ് കോകില നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമ നായികകേന്ദ്രീകൃതമായിരുന്നു. ക്രൈം കോമഡി സിനിമ 2018 ആഗസ്റ്റ് 2018ന് റിലീസ് ചെയ്തു. നയൻതാരയുടെ പ്രകടനവും അനിരുദ്ധിൻരെ സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു.പങ്കജ് മട്ടാട്ട തിരക്കഥ ഒരുക്കുന്നു.

Categories
gossip

സൗബിൻ മഞ്ജു ടീമിന്റെ വെള്ളരിക്കപട്ടണം

സൗബിൻ ഷഹീർ , മഞ്ജു വാര്യർ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് വെള്ളരിക്കപട്ടണം. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓണ്ലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് ലീഡ് താരങ്ങളും ചേർന്ന് സോഷ്യൽമീഡിയ പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഫുൾ ഓൺ സ്റ്റുഡിയോസ് സിനിമ നിർമ്മിക്കുന്നു. സംവിധായകൻ മഹേഷ് വെട്ടിയാർ ശരത് കൃഷ്ണയക്കൊപ്പം സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജയേഷ് നായർ ഡിഒപി, എഡിറ്റിംഗ് അപ്പു ഭട്ടതിരി, അർജ്ജുൻ ബെൻ, സച്ചിൻ ശങ്കർ മന്നത്ത് സംഗീതമൊരുക്കിയിരിക്കുന്നു. മഞ്ജു […]

Categories
gossip

തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്ക്

അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ വളരെയധികം സ്വീകരിക്കപ്പെട്ട സിനിമയാണ് തണ്ണീർമത്തൻദിനങ്ങൾ. ഒരുകൂട്ടം പുതുമുഖങ്ങളെ വച്ച് എടുത്ത സിനിമ വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. സിനിമ ഇപ്പോൾ തമിഴിലിൽ ഒരുക്കുകയാണ്. അനശ്വര രാജൻ തമിഴ് വെർഷനിലും എത്തുമെന്നാണറിയുന്നത്. നവാഗതനായ ഹേമന്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വർഷം തുടക്കത്തിൽ ചിത്രീകരണം തുടങ്ങാനിരുന്നതായിരുന്നു. ലോക്ഡൗൺ കാരണം സിനിമ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നവാഗതനായ ഗിരീഷ് എഡി ഒരുക്കിയ തണ്ണീർമത്തൻ ദിനങ്ങൾ ടീനേജ് റൊമാന്റിക് കോമഡി ആയിരുന്നു. വിനീത് ശ്രീനിവാസൻ, […]

Categories
Film News gossip

മണിയറയിലെ അശോകന്‍ നെറ്റ്ഫ്‌ലികസ് റീലീസിന്

ജാക്കബ് ഗ്രിഗറി നായകനാകുന്ന മണിയറയിലെ അശോകന്‍ ഒടിടി റിലീസ് ഉറപ്പിച്ചു. നെറ്റ്ഫ്‌ലിക്‌സിലൂടെ ആഗസ്റ്റ് 31ന് ഓണചിത്രമായി മണിയറയിലെ അശോകന്‍ റിലീസ് ചെയ്യുന്നു. ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മ്മിക്കുന്ന സിനിമ റിലീസ് സോഷ്യല്‍മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഷംസു സായ്ബ ഒരുക്കുന്ന മണിയറയിലെ അശോകന്‍ തിരക്കഥ വിനീത് കൃഷ്ണന്റേതാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി സിനിമയാണിത്. അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സണ്ണി വെയ്ന്‍ അതിഥിവേഷത്തിലെത്തുന്നു.

Categories
gossip

സാറ അര്‍ജ്ജുന്‍ പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായുടെ ചെറുപ്പമാകുന്നു

ദേവൈ തിരുമകള്‍, ശൈവം, സില്ലു കരുപ്പാട്ടി തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ സാറ അര്‍ജ്ജുന്‍ മണിരത്‌നം സിനിമ പൊന്നിയിന്‍ സെല്‍വന്റെ ഭാഗമാകുന്നു. ഐശ്വര്യ റായ് അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് താരം അവതരിപ്പിക്കുന്നത്. സാറ അര്‍ജ്ജുന്‍ മലയാളികള്‍ക്ക് ആന്‍ മരിയ കലിപ്പിലാണ് എന്ന സിനിമയിലൂടെ പരിചിതയാണ്. പൊന്നിയിന്‍ സെല്‍വനില്‍ വിവിധ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ എത്തുന്നു. വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, പ്രഭു, കിഷോര്‍, ജയറാം, […]

Categories
Film News gossip

മമ്മൂട്ടി ചിത്രം വണ്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടി ചിത്രം വണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ്. വിഷു റിലീസായി എത്തുമെന്നറിയിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്നാണറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടമെത്തുന്ന സീക്വന്‍സ് ആണ് ബാക്കിയുള്ളത്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ സിനിമയില്‍ […]

Categories
gossip

വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് സിനിമ ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക്

2015ല്‍ പുറത്തിറങ്ങിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക് റീമേഡ് ചെയ്യുന്നു. സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ സംവിധായകന്‍ ജിജു അശോകന്‍ അറിയിച്ചതാണിക്കാര്യം. തമിഴ് വെര്‍ഷനിലെ താരങ്ങളേയോ അണിയറക്കാരേയോ അറിയിച്ചിട്ടില്ല. ഒറിജിനല്‍ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. കലാഭവന്‍ ഷാജോണ്‍, അനന്യ, സുധീര്‍ കരമന, അജു വര്‍ഗ്ഗീസ്, ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഖദ, മുസ്തഫ, വനിത കൃഷ്ണചന്ദ്രന്‍, ജാനകി കൃഷ്ണന്‍, തെസ്‌നി ഖാന്‍ എന്നിവരും സഹതാരങ്ങളായെത്തി. തമിഴ് പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം. […]

Categories
gossip

ഹെലന്‍ ഹിന്ദി റീമേക്കില്‍ ജാഹ്നവി കപൂര്‍

തമിഴ് വെര്‍ഷന് പിറകെ ഹെലന്‍ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജാഹ്നവി കപൂര്‍ സിനിമയുടെ ഹിന്ദി വെര്‍ഷനില്‍ അഭിനയിക്കുന്നു. ജാഹ്നവിയുടെ അച്ഛന്‍ ബോണി കപൂറും സീ സ്റ്റുഡിയോസും സിനിമ നിര്‍മ്മിക്കുന്നു. സംവിധായകന്റെ പേര്, മ്റ്റ് അണിയറക്കാര്‍ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നവാഗതനായ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന്‍ സര്‍വൈവല്‍ ത്രില്ലര്‍ സിനിമയാണ്. സംവിധായകന്‍ ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബില്‍ ബാബു തോമസ് എന്നിവരോടൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രം അവതരിപ്പിച്ച സിനിമയില്‍ […]

Categories
gossip

ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ടീമിന്റെ ഖാലിദ് റഹ്മാന്‍ സിനിമയ്ക്ക് പേരിട്ടു

ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ലോക്ഡൗണ്‍ കാലത്ത് ഗവണ്‍മെന്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. പൃഥ്വിരാജും, ഇന്ദ്രജിത്തും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ലവ് എന്നാണ് സിനിമയ്ക്ക പേരിട്ടിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവര്‍ ദമ്പതികളായെത്തുന്നു സിനിമയില്‍ വീണ നന്ദകുമാര്‍- കെട്ട്യോളാണ് എന്റെ മാലാഖ ഫെയിം, സുധി കൊപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരുമെത്തുന്നു. ക്യാമറ ജിംഷി […]