Categories
Film News

ബുജി : ജഗമേ തന്തിരം ആദ്യ വീഡിയോ ഗാനമെത്തി

അണിയറക്കാർ അറിയിച്ചിരുന്നതുപോലെ ധനുഷ് ചിത്രം ജഗമേ തന്തിരം വീഡിയോ ഗാനം റിലീസ് ചെയ്തു. ബുജി എന്ന ഗാനം അനിരുദ്ധ് രവിചന്ദർ ആലിപിച്ചിരിക്കുന്നു. സന്തോഷ് നാരായണൻ ആണ് സംഗീതം. വിവേക് വരികൾ എഴുതിയിരിക്കുന്ന ഗാനം പെപ്പി സോംഗ് ആണ്. ധനുഷും ഒരു കൂട്ടം നർത്തകരും യുകെ തെരുവുകളിൽ നൃത്തം ചെയ്യുന്ന രംഗമാണ്. ജഗമേ തന്തിരത്തിൽ നിന്നുമുള്ള രണ്ടാമത്തെ സിംഗിൾ ആണിത്. നേരത്തെ ധനുഷിന്‍റെ പിറന്നാൾ ദിനത്തില്‍ രാകിത രാകിത രാകിത റിലീസ് ചെയ്തിരുന്നു. റൗഡി ബേബി കോമ്പോ , […]

Categories
Film News teaser

മാസ്റ്റർ ടീസര്‍ ദീപാവലി ദിനത്തില്‍

ദളപതി വിജയ് ചിത്രം മാസ്റ്റർ അണിയറക്കാർ ദീപാവലിക്ക് ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചു. ആരാധകര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ടീസറും ട്രയിലറും റിലീസ് ചെയ്യൂവെന്നായിരുന്നു നേരത്തെ അറിയിച്ചത്. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റർ. വിജയ് ചിത്രത്തിൽ കോളേജ് പ്രൊഫസർ ആയാണെത്തുന്നത്. മാളവിക മോഹൻ നായികയായെത്തുന്നു. വിജയ് സേതുപതി ഭവാനി എന്ന ഗാങ്സ്റ്റർ തലവനായെത്തുന്നു.ആൻഡ്രിയ ജറാമിയ നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായെത്തുന്നു. ശന്തനു, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരാണ് […]

Categories
Film News

ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ സിനിമ ജോജി ചിത്രീകരണം തുടങ്ങി

ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമ ജോജി, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നത് ചിത്രീകരണം തുടങ്ങി.വില്യം ഷേക്സ്പിയറുടെ പ്രശസ്ത നാടകം മാക്ബത്ത് ആസ്പദമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്.‌കോവിഡ് കാലത്തെ ഫഹദിന്‍റെ മൂന്നാമത്തെ സിനിമയാണ് ജോജി. കോവിഡ് കാലത്ത് ചിത്രീകരണം തുടർന്ന മുൻനിര താരമാണ് ഫഹദ് ഫാസിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്ത ഇരുൾ എന്നിവയാണ് സിനിമകൾ. ഫഹദ്, ശ്യാം, ദിലീഷ് കൂട്ടുകെട്ട് വളരെ ആകാംക്ഷയോടെയാണ് […]

Categories
Film News

പൃഥ്വിരാജ് ജനഗണമന ചിത്രീകരണം പുനരാരംഭിച്ചു

കോവിഡ് മുക്തനായ ശേഷം പൃഥ്വിരാജ് ജനഗണമന ചിത്രീകരണം പുനരാരംഭിച്ചു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരം പോസിറ്റീവായത്. താരത്തിനൊപ്പം സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും കോവിഡ് പോസിറ്റീവായിരുന്നു. ഇരുവരും കോവിഡ് നെഗറ്റീവായ ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജനഗണമന. ഇരുവരും ആദ്യമായി ഒന്നിച്ച ഡ്രൈവിംഗ് ലൈസൻസ് വൻഹിറ്റായിരുന്നു. സംവിധായകൻ ഡിജോയുടെ ആദ്യ ചിത്രം ക്വീൻ ഒരു സ്ലീപ്പർ ഹിറ്റ് ആയിരുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജിന്‍റെ […]

Categories
Film News

19(1) എ വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത് ജോയിൻ ചെയ്തു

വിജയ് സേതുപതി പുതിയ മലയാളസിനിമ 19(1)എ യിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെയെത്തിയിരുന്നു. നവാഗതസംവിധായിക ഇന്ദു വിഎസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. താരം സെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നുവെന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് അറിയിച്ചിരിക്കുകയാണ്. 9മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജിത് സിനിമയിൽ ജോയിൻ ചെയ്യുന്നത്. 19(1) എ സംവിധായിക ഇന്ദു വിഎസ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ പാൻ ഇന്ത്യൻ വിഷയമാണ് […]

Categories
Film News

ഏആർ റഹ്മാന്‍റെ സംഗീതത്തിൽ ധനുഷ് ഗായകനാകുന്നു, പുതിയ ഹിന്ദി ചിത്രം അതംഗി റെ

ധനുഷ് വീണ്ടും ബോളിവുഡിലേക്കെത്തുകയാണ്, അതംഗി രേ എന്ന ചിത്രത്തിലൂടെ. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പമാണ് ധനുഷ് എത്തുന്നത്. ആനന്ദ് എൽ റായ്, ധനുഷിനെ ബോളിവുഡിൽ അവതരിപ്പിച്ച സംവിധായകന്‍ തന്നെയാണ് ഇത്തവണയും എത്തിക്കുന്നത്. സിനിമയിൽ ഒരു തമിഴ്‍ കഥാപാത്രമായാണെത്തുന്നത്. നായകകഥാപാത്രങ്ങളിൽ ഒരാളാകുന്നതിനുപുറമെ ഗായകനായും ചിത്രത്തിലെത്തുന്നു. ഏആർ റഹ്മാൻ ആണ് ഗാനമൊരുക്കിയിരിക്കുന്നത്. തമിഴിൽ ധാരാളം ഗാനങ്ങൾ ധനുഷ് ആലപിച്ചിട്ടുണ്ടെങ്കിലും ബോളിവുഡിൽ ആദ്യമായാണ് ഗായകനാകുന്നത്. ദേശീയ പുരസ്കാര ജേതാവ് ഹിമാൻഷു ശർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ഈ വർഷം […]

Categories
Film News

ആൻഡ്രോയിഡ് വെർഷൻ 5.25 തമിഴിൽ

അടുത്തിടെയായി മലയാളസിനിമകളുടെ റീമേക്ക് അവകാശം വളരെ വേഗത്തിലാണ് വിറ്റുപോകുന്നത്. അയ്യപ്പനും കോശിയും,കപ്പേള, പ്രതി പൂവൻകോഴി, ഹെലൻ എന്നിവയെല്ലാം. പുതിയതായി ഇക്കൂട്ടിത്തിലേക്കെത്തുകയാണ് രതീഷ് ബാലകൃഷ്ണന് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വെർഷ 5.25. പ്രശസ്ത തമിഴ് സംവിധായകൻ കെഎസ് രവികുമാർ ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹം നിർമ്മിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ അസോസിയേറ്റ്സ് ആയ ശബരി, ശരവണൻ എന്നിവർ ചേർന്നൊരുക്കുന്നു. ചിത്രത്തിലെ താരങ്ങളേയും മറ്റണിയറക്കാരേയും പരിചയപ്പെടുത്തി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷഹീർ, എന്നിവർ […]

Categories
Film News trailer

ശ്രിയ ശരൺ – നിത്യ മേനോൻ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഗമനം ട്രയിലർ

ശ്രിയ ശരൺ , നിത്യ മേനോൻ എന്നിവരെത്തുന്ന ഗമനം ട്രയിലർ പുറത്തിറക്കി. ഇളയരാജ സംഗീതമൊരുക്കുന്ന സിനിമയിൽ ഗായികയായാണ് നിത്യ മേനോൻ എത്തുന്നത്. ചെവി കേൾക്കാനാവാത്ത ഒരു സാധാരണ സ്ത്രീയുടെ വേഷത്തിലാണ് ശ്രിയ ശരൺ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ,ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായാണ് ഗമനം എത്തുന്നത്. നവാഗതനായ സുജന റാവു സംവിധാനം ചെയ്യുന്നു. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വിഎസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ കഥയും […]

Categories
Film News

സണ്ണി : ജയസൂര്യയുടെ നൂറാമത് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജയസൂര്യയും സംവിധായകൻ രഞ്ജിത് ശങ്കറും സണ്ണി എന്ന സിനിമയ്ക്കായി ഒന്നിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. താരത്തിന്‍റെ നൂറാമത്തെ സിനിമയാണിതെന്ന പ്രത്യേകതയുമുണ്ടിതിന്. ജയസൂര്യ ചിത്രത്തിൽ സംഗീതഞ്ജനായാണെത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രഞ്ജിത് ശങ്കറും ജയസൂര്യയും പുണ്യാളൻ അഗർബത്തീസ്, പ്രേതം സീരീസ്, സുസു സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങൾക്കായി മുമ്പ് ഒന്നിച്ചിട്ടുണ്ട്. മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചിത്രം മ്യൂസികൽ കൺസപ്റ്റിലുള്ളതാണ്. ഡാർവിന്‍റെ പരിണാമം ഫെയിം ശങ്കർ ശർമ്മ ചിത്രത്തിന് സംഗീതമൊരുക്കുന്നു. മധു നീലകണ്ഠൻ ഡിഒപി, ഷമീർ മുഹമ്മദ് എഡിറ്റർ […]

Categories
Film News

ജാൻ എ മൻ : ലാൽ, അർജ്ജുൻ അശോകൻ പ്രധാനകഥാപാത്രങ്ങളായെത്തുന്നു

ജാൻ എ മൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയിൽ പ്രശസ്ത താരം ലാൽ, അർജ്ജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടൻ ഗണപതിയുടെ സഹോദരന്‍ ചിദംബരം എസ്പി ആദ്യമായി സംവിധാനം ചെയ്യുന്നു. ഗണപതി, സപ്നേഷ് വാരച്ചാൽ എന്നിവരുമായി ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി. ആസിഫ് അലി, സൗബിന്‍ ഷഹീർ, നിമിഷ സജയൻ എന്നിവര്‍ ചേർന്ന് തുടക്കം കുറിച്ചു. ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, ഷോൺ ആന്‍റണി […]