Categories
Film News

വിഎ ശ്രീകുമാര്‍ ഒരുക്കുന്ന ഹിന്ദി സിനിമ മിഷന്‍ കൊങ്കണില്‍ മലയാളി താരം നായകനാകുന്നു

വിഎ ശ്രീകുമാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പരസ്യസംവിധായകനായിരുന്ന ശ്രീകുമാര്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് ടീം പ്രധാനകഥാപാത്രങ്ങളായെത്തിയ ഒടിയന്‍ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഫീച്ചര്‍സിനിമകളിലേക്കെത്തി. അദ്ദേഹം തന്റെ അടുത്ത പ്രൊജക്ട് ഒരുക്കാനൊരുങ്ങുകയാണ്. മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ മാപ്പിള ഖലാസികളുടെ സാഹസിക കഥകള്‍ പറയുന്ന സിനിമയായിരിക്കും. മലബാറിലെ പ്രശസ്ത ഉരുനിര്‍മ്മാതാക്കളാണിവര്‍. കൊങ്കണ്‍ റെയില്‍വെ പശ്ചാത്തലത്തിലുള്ള കഥയാണിത്. ടിഡി രാമകൃഷ്ണന്‍ സിനിമയുടെ തിരക്കഥ ഒരുക്കുന്നു. പ്രധാനമായി ഹിന്ദിയില്‍ ഒരുക്കുന്ന സിനിമ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും റിലീസ് […]

Categories
Film News

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ റാം ചിത്രീകരണം ഫെബ്രുവരിയില്‍ പുനരാരംഭിക്കും

മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ റാം ചിത്രീകരണം ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമയുടെ ബാക്കി ഭാഗം ചിത്രീകരിക്കുന്നത് വിദേശത്താണ്. കുറച്ച് മാസങ്ങള്‍ കാത്തിരുന്ന ശേഷം ഇരുവരും ദൃശ്യം സിനിമയുടെ രണ്ടാംഭാഗചിത്രീകരണത്തിലേക്ക് കടക്കുകയാണ്. റാം തുടരുന്നത് 2021ഫെബ്രുവരിയിലായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റാമില്‍ മോഹന്‍ലാലിനൊപ്പം പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ നായികയായെത്തുന്നു. ത്രില്ലര്‍ സിനിമയാണിത്. തൃഷ വിനീത എന്ന ഡോക്ടറായി ചിത്രത്തിലെത്തു്‌നു. ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ്ഗ കൃഷ്ണ, ചന്തുനാഥ്, ലിയോണ ലിഷോയ് എന്നിവരും സിനിമയിലൂണ്ടാകും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ […]

Categories
Film News

വെട്രിമാരന്‍, വിജയ്‌ക്കൊപ്പമെത്തുന്നു

അടുത്തിടെ ഒരഭിമുഖത്തില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ വെട്രിമാരന്‍ ദളപതി വിജയ്‌ക്കൊപ്പം സിനിമ പ്ലാന്‍ ചെയ്യുന്നതായറിയിച്ചു. ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ വെട്രിമാരന്‍ സൂരിയ്‌ക്കൊപ്പമുള്ള സിനിമയിലേക്ക് കടക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം നടക്കാനുള്ളതിനാല്‍ ഏറെ നാള്‍ മുമ്പേ തന്നെ തീരാനിരുന്ന സിനിമ നീണ്ടുപോവുകയായിരുന്നു. ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് ബാനറില്‍ എല്‍റെഡ് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. സൂരി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സൂര്യയ്‌ക്കൊപ്പമുള്ള വാടിവാസല്‍ ചിത്രീകരണത്തിലേക്ക് കടക്കും. സിഎസ് ചെല്ലപ്പയുടെ പോപുലര്‍ നോവലിനെ ആസ്പദമാക്കിയുള്ള സിനിമ കലൈപുളി എസ് താണു വി ക്രിയേഷന്‍സ് […]

Categories
Film News

തിങ്കളാഴ്ച നിശ്ചയം ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

പുതിയ മലയാളസിനിമ തിങ്കളാഴ്ച നിശ്ചയം ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കന്നഡതാരം രക്ഷിത് ഷെട്ടി, മലയാളസംവിധായകന്‍ ബേസില്‍ ജോസഫ്, നടി നിഖില വിമല്‍, തന്‍വി റാം, ശാന്തി ബാലചന്ദ്രന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സെന്ന ഹെഡ്‌ജെ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഹിറ്റ് കന്നഡ റൊമാന്റിക് കോമഡി കതയൊന്തു ശുരുവാകിതേ ഇവരുടേതായിരുന്നു. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 0-41* എന്ന മലയാളം സിനിമയും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ പേര് പോലെ തന്നെ സിനിമ […]

Categories
Film News

ഇന്നസെന്റും സംഘവും ചേര്‍ന്നാലപിച്ച സുനാമിയിലെ ഗാനം

പ്രശസ്ത സംവിധായകന്‍ ലാല്‍ മകന്‍ ജൂനിയര്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സുനാമി എന്ന ചിത്രത്തിലെ പ്രൊമോഗാനം പുറത്തിറക്കി. സമാഗരിസ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഇന്നസെന്റും സംഘവുമാണ്. ഇന്നസെന്റിനൊപ്പം ലാല്‍,മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗ്ഗീസ്, ബാലു, ഉണ്ണി കാര്‍ത്തികേയന്‍, നേഹ എസ് നായര്‍ എന്നിവരാണുള്ളത്. ഗാനത്തിന്റെ വരികള്‍ ലാല്‍ ഒരുക്കിയിരിക്കുന്നു. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സ് ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിച്ചിരിക്കുന്ന സിനിമ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്. ലാല്‍ ആണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഇന്നസെന്റ്, […]

Categories
Film News

സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ സിനിമ ഗ്ര്‍ര്‍ര്‍…

പൃഥ്വിരാജ് നായകനായെത്തിയ ഹൊറര്‍ ത്രില്ലര്‍ എസ്ര സംവിധായകന്‍ ജയ് കെ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഗര്‍ര്‍ര്‍.. എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്റെ രണ്ടാമത്തെ സിനിമ പേരില്‍ തന്നെ കൗതുകം നിറച്ചിരിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റര്‍ നല്കുന്ന സൂചനകളനുസരിച്ച് മൃഗശാലയുമായി ബന്ധപ്പെട്ട സിനിമയായിരിക്കുമിത്. ആഗസ്റ്റ് സിനിമാസ് ചിത്രം നിര്‍മ്മിക്കുന്നു. ഹൊറര്‍ത്രില്ലര്‍ ചിത്രം എസ്രയില് പൃഥ്വിയ്‌ക്കൊപ്പം ടൊവിനോ തോമസ്, പ്രിയ ആനന്ദ്, സുജിത് ശങ്കര്‍, […]

Categories
Film News teaser

മലയാളത്തില്‍ ആദ്യസൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളി ടീസര്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് സിനിമ എത്തുന്നത്. അമാനുഷിക കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ്, എന്നിവരും സിനിമയിലുണ്ട്. സോഫിയ പോള്‍ ചിത്രം നിര്‍മ്മിക്കുന്നു. ജസ്റ്റിന്‍ മാത്യു, അരുണ്‍, എന്നിവര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം സമീര്‍ താഹിര്‍. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, […]

Categories
Film News trailer

ലവ് ട്രയിലര്‍ റിലീസ് ചെയ്തു

ലോക്ഡൗണ്‍ സമയത്ത് സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കിയ സിനിമയാണ് ലവ്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വളരെ കുറച്ച് അണിയറക്കാരെ വച്ച് ചിത്രീകരിച്ച സിനിമയാണിത്. സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. പൂര്‍ണ്ണമായും ഒരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിനുള്ളില്‍ നടക്കുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണിത്. ഷൈന്‍ ടോമും രജിഷയും ദമ്പതികളായെത്തുന്നു. രജിഷ ദീപ്തി എന്ന കഥാപാത്രമായും അനൂപ് എന്ന കഥാപാത്രമായി ഷൈനുമെത്തുന്നു. രണ്ടുപേരും ആദ്യമായാണ് ദമ്പതികളായെത്തുന്നത്. സുധി കൊപ്പ, കെട്ട്യോളാണ് എന്റെ മാലാഖ […]

Categories
Film News

രജിഷ വിജയന്റെ പുതിയ സിനിമ ഖോഖോ

രജിഷ വിജയന്‍ വ്യത്യസ്ത വേഷങ്ങളുമായി തുടരുകയാണ്. താരത്തിന്റെ പുതിയ മലയാള സിനിമ ഖോഖോ എന്ന് പേരിട്ടിരിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. രജിഷ പോസ്റ്ററില്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലെത്തുന്നു. ഒന്ന് മുടി നീട്ടിയ രൂപത്തിലും മുടി കളഞ്ഞ രൂപത്തിലുമാണ് മറ്റൊന്ന്. രാഹുല്‍ റിജി നായര്‍ , ഒറ്റമുറി വെളിച്ചം ഫെയിം എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഖോഖോ എന്നത് ഒരു ഇന്ത്യന്‍ കളിയാണ്. […]

Categories
Film News trailer

മണിയറയിലെ അശോകന്‍ ട്രയിലര്‍

ജാക്കബ് ഗ്രിഗറി നായകനായെത്തുന്ന മണിയറയിലെ അശോകന്‍ തിരുവോണദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യുകയാണ്. റിലീസിന് മുമ്പായി ചിത്രത്തിന്റെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന റൊമാന്റിക് കോമഡി സിനിമയാണിത്. നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ വിനീത് കൃഷ്ണന്‍ ഒരുക്കിയിരിക്കുന്നു. മണിയറയിലെ അശോകനില്‍ അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍ , ലക്ഷ്മി ശ്രീ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. യുവതാരങ്ങളായ […]