Categories
Film News

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന സിനിമയിൽ ബിജു മേനോൻ

പ്രശസ്ത സംവിധായകൻ ജോഷിയുടെ തിരിച്ചുവരവ് സിനിമയായിരുന്നു 2019 ൽ റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവർ എത്തിയ സിനിമ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു. അടുത്തതായി ജോഷി, ബിജു മേനോൻ സിനിമ പ്ലാൻ ചെയ്യുന്നതായാണ് വിവരം. നിഷാദ് കോയ സിനിമയുടെ തിരക്കഥ ഒരുക്കുമെന്നാണറിയുന്നത്. ബിജു മേനോൻ നിലവിൽ ലളിതം സുന്ദരം, ആർക്കറിയാം എന്നീ സിനിമകളിലാണ് വർക്ക് ചെയ്യുന്നത്. ലളിതം സുന്ദരം, ബിജു മേനോനും മഞ്ജു വാര്യരും […]

Categories
Film News

മോഹൻലാലിന്‍റെ ആറാട്ട് ഓണത്തിനെത്തും

കേരളത്തിൽ 50% ആളുകളെ വച്ച് തിയേറ്ററുകൾ പ്രവർത്തിക്കാനാരംഭിച്ചിരിക്കുന്നു. കോവിഡിന് ശേഷം സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യസിനിമ തമിഴ് സൂപ്പർസ്റ്റാർ വിജയുടെ മാസ്റ്റർ ആയിരുന്നു. കഴിഞ്ഞ ദിവസം ജയസൂര്യയുടെ വെള്ളം റിലീസ് ചെയ്തു. കോവിഡ് ലോക്ഡൗണിന് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യമലയാളസിനിമയാണിത്. ഏതാണ്ട് 20ഓളം സിനിമകൾ ഇപ്പോൾ റിലീസിന് തയ്യാറായി നിൽക്കുന്നു. മരക്കാർ അറബിക്കടലിന്‍റെ സിംഹം, മാർച്ച് 26ന് റിലീസ് ചെയ്യുന്നുവെന്നറിയിച്ചിട്ടുണ്ട്. മോഹൻലാലിന്‍റെ ഓണം ചിത്രം ആറാട്ട് ആയിരിക്കുമെന്നാണറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 12ന് ഓണം സീസണിൽ ചിത്രം റിലീസ് […]

Categories
Film News teaser

ഓപ്പറേഷന്‍ ജാവ ടീസര്‍ പുറത്തെത്തി

അണിയറക്കാര്‍ നേരത്തെ അറിയിച്ചതനുസരിച്ച്‌ ഓപ്പറേഷന്‍ ജാവ ടീം ടീസര്‍ ഓണ്‍ലൈനില്‍ റിലീസ്‌ ചെയ്‌തു. പൃഥ്വിരാജ്‌, മഞ്‌ജു വാര്യര്‍, കീര്‍ത്തി സുരേഷ്‌, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍, ആസിഫ്‌ അലി എന്നിവര്‍ സോഷ്യല്‍മീഡിയ പേജിലൂടെ ടീസര്‍ റിലീസ്‌ ചെയ്‌തു. 51സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ടീസര്‍ നല്‍കുന്ന സൂചനകള്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയായിരിക്കുമെന്നാണ്‌. ഓപ്പറേഷന്‍ ജാവ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ നവാഗതനായ തരുണ്‍ മൂര്‍ത്തി ആണ്‌. വിനായകന്‍, ബാലു വര്‍ഗ്ഗീസ്‌, ഇര്‍ഷാദ്‌, ഷൈന്‍ ടോം ചാക്കോ, മാത്യു തോമസ്‌, ബിനു പപ്പു, […]

Categories
Film News

പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, റിമ, സൗബിന്‍ ടീം ആഷിഖ്‌ അബുവിന്റെ നീലവെളിച്ചം

മലയാളം നോവലിസ്‌റ്റ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 113ാമത്‌ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ നീലവെളിച്ചം എന്ന നോവല്‍ അതേപേരില്‍ സിനിമയാക്കുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്‌. സംവിധായകന്‍ ആഷിഖ്‌ അബു ഒരുക്കുന്ന സിനിമയില്‍ പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, റിമ, ലീന രാജന്‍, സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്നു. അണിയറക്കാര്‍ ടൈറ്റില്‍ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തുകൊണ്ട്‌ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്… Posted by Aashiq Abu on Wednesday, January 20, […]

Categories
Film News

പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദന്‍, മമത മോഹന്‍ദാസ്‌,റാഷി ഖന്ന ടീം ഒന്നിക്കുന്ന ഭ്രമം

പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദന്‍, മമത മോഹന്‍ദാസ്‌, റാഷി ഖന്ന എന്നിവര്‍ പുതിയ മലയാള സിനിമയ്‌ക്കായി ഒന്നിക്കുന്നു. ഭ്രമം എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ ഒരുക്കുന്നത്‌ പ്രശസ്‌ത സിനിമാറ്റോഗ്രാഫര്‍ രവി കെ ചന്ദ്രന്‍ ആണ്‌. പ്രശസ്‌ത ഹിന്ദി സിനിമ അന്ധാദൂണിന്റെ മലയാളം റീമേക്ക്‌ ആയിരിക്കും സിനിമയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികഅറിയിപ്പ്‌ വന്നിട്ടില്ല. ഭ്രമം തിരക്കഥ ശരത്‌ ബാലന്‍ ഒരുക്കുന്നു, ഇപി ഇന്റര്‍നാഷണല്‍ ബാനര്‍ ചിത്രം നിര്‍മ്മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ്‌ പ്ലാന്‍ ചെയ്യുന്നത്‌. ശങ്കര്‍, ജഗദീഷ്‌, സുധീര്‍ കരമന, […]

Categories
Film News

അന്വേഷിപ്പിൻ കണ്ടെത്തും

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. സൈജു ശ്രീധരൻ എഡിറ്റിങ്ങും മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.പി ആർ […]

Categories
Film News

പ്രകാശന്‍ പറക്കട്ടെ ചിത്രീകരണം ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്‌, സൈജു കുറുപ്പ്‌, ദിലീഷ്‌ പോത്തന്‍, മാത്യു തോമസ്‌ എന്നിവരെത്തുന്ന പ്രകാശന്‍ പറക്കട്ടെ ചിത്രീകരണം തിങ്കള്‍(ജനുവരി 18ന്‌) പൂജ ചടങ്ങുകളോടെ ആരംഭിച്ചു. പ്രകാശന്‍ പറക്കട്ടെ ഒരു യുവാവിന്റേയും അവന്റെ സ്വപ്‌നങ്ങളുടേയും കഥയാണ്‌. കുടുംബമൂല്യങ്ങളേയും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തേയുമെല്ലാം സിനിമ എക്‌സ്‌പ്ലോര്‍ ചെയ്യുന്നു. നവാഗതനായ ഷഹാദ്‌ കെ മുഹമ്മദ്‌ സിനിമ ഒരുക്കുന്നു. Rolling from today 🎬🎬 #prakashanparakkatte Posted by Aju Varghese on Sunday, January 17, 2021 കോഴിക്കോട്‌ തിരുവമ്പാടിയിലാണ്‌ […]

Categories
Film News

മള്‍ട്ടി ലിംഗ്വല്‍ സിനിമ സമരയില്‍ റഹ്മാന്‍

റഹ്മാന്‍ അടുത്തതായി എത്തുന്ന സിനിമയാണ്‌ സമര. മലയാളി താരങ്ങളായ ടൊവിനോ തോമസ്‌, സണ്ണി വെയ്‌ന്‍ എന്നിവര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു. റഹ്മാന്‍, ഭരതിനൊപ്പം ചിത്രത്തിലെത്തുന്നു. ഹിന്ദി, തമിഴ്‌, മലയാളം ഭാഷകളിലായാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌. നവാഗതനായ ചാള്‍സ്‌ ജോസഫ്‌ സംവിധാനം ചെയ്യുന്ന സിനിമയാണിത്‌. കഥയും തിരക്കഥയും ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്‌. റഹ്മാന്‍, ഭരത്‌ എന്നിവര്‍ക്കൊപ്പം സഞ്‌ജന ദിപു, ബിനോജ്‌ വില്ല്യ, നീത്‌ ചൗധരി, രാഹുല്‍ മാധവ്‌, ഷബരെ എഷ്‌ വര്‍മ്മ, വിവിയ ശാന്ത്‌ […]

Categories
Film News

ദുല്‍ഖറിന്റെ കുറുപ്പ്‌ റിലീസ്‌ തീയ്യതി അറിയിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനകഥാപാത്രമായെത്തുന്ന ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്‌ പ്രേക്ഷകരിലേക്കെത്തുകയാണ്‌. അഞ്ച്‌ ഭാഷകളിലായെത്തുന്ന കുറുപ്പ്‌ സിനിമ തിയേറ്ററിലൂടെയാണ്‌ റിലീസ്‌ ചെയ്യുന്നത്‌. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ്‌ ചെയ്യുന്നതിന്‌ വന്‍ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ റിലീസ്‌ വേണ്ടെന്ന്‌ വച്ച്‌ ചിത്രം മെയ്‌ 28ന്‌ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യുകയാണ്‌. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയാണിത്‌. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ഹൗസ്‌ വേഫാറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്‌ന്‍മെന്റ്‌സും ചേര്‍ന്നാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. കേരളം, അഹമ്മദാബാദ്‌, ബോംബെ, ദുബായ്‌, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി […]

Categories
Film News

അല്‍ഫോണ്‍സ്‌ പുത്രന്‍ പാട്ട്‌, റെക്കോര്‍ഡിംഗ്‌ തുടങ്ങി

പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ അടുത്തതായി ഒരു മ്യൂസികല്‍ സിനിമ ഒരുക്കുന്നു. പാട്ട്‌, എന്ന്‌ പേരിട്ടിരിക്കുന്ന സിനിമയില്‍ ഫഹദ്‌ ഫാസില്‍, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്നു. അല്‍ഫോണ്‍സ്‌ പുതിയ സിനിമയ്‌ക്കായി നീണ്ട നാളായി ഒരുങ്ങുകയായിരുന്നു. സിനിമയ്‌ക്ക്‌ വേണ്ടി പ്രൊഫഷണലായി സംഗീതമഭ്യസിക്കുകയും ചെയ്‌തു. ചിത്രത്തില്‍ കമ്പോസറായി അല്‍ഫോണ്‍സ്‌ എത്തുന്നു. സംവിധാനം കൂടാതെ, തിരക്കഥയും, സംഗീതവും എഡിറ്റിംഗും അല്‍ഫോണ്‍സ്‌ തന്നെയാണ്‌. Happy to announce that Lady Superstar Nayanthara is joining our feature […]