Categories
Film News

കുഞ്ചാക്കോ ബോബൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പം

കുഞ്ചാക്കോ ബോബൻ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാളിനൊപ്പമാണ്. സന്തോഷ് ടി കുരുവിള സിനിമ നിർമ്മിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കനകം കാമിനി കലഹം എന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. നിവിൻ പോളി, ഗ്രേസ് ആന്‍റണി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. സംവിധായകന്‍റെ ആദ്യസിനിമപോലെ തന്നെ സാധാരണ ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. വിനയ് ഫോർട്ട്, ജോയ് മാത്യു, വികൃതി ഫെയിം വിൻസി അലോഷ്യസ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. കുഞ്ചാക്കോ ബോബൻ നായാട്ട്, […]

Categories
Film News

പൃഥ്വിരാജ് ,ജിസ് ജോയ്ക്കൊപ്പം

സംവിധായകൻ ജിസ് ജോയ് – സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും ഫെയിം പൃഥ്വിരാജിനൊപ്പമെത്തുന്നു. മോഹൻകുമാർ ഫാൻസ് ആണ് സംവിധായകന്‍റെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. കുഞ്ചാക്കോബോബൻ നായകനായെത്തുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിയിരിക്കുകയാണ്. അതേസമയം സംവിധായകൻ പൃഥ്വിരാജിനൊപ്പം പുതിയ സിനിമ ചെയ്യുന്നുവെന്ന് സൂചനകൾ നൽകിയിട്ടുണ്ട്. പൃഥ്വിരാജിനും നിർമ്മാതാവ് അരുൺ നാരായണനും ഒപ്പമുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിട്ടുണ്ട് സംവിധായകൻ. ദി ഫ്യൂച്ചർ വർക്ക്സ് എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ജിസ് ജോയുടെ സിനിമകളെല്ലാം ഫീൽ ഗുഡ് […]

Categories
Film News

നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തു

മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം ചിത്രീകരണം തുടരുകയാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സിനിമയുടെ പ്രധാനഭാഗങ്ങൾ ചിത്രീകരിക്കുന്നത് ചേർത്തല സ്വാങ്കി ബംഗ്ലാവിലാണ്. പ്രശസ്ത താരം നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തിരിക്കുകയാണിപ്പോൾ. താരം ഇന്‍സ്റ്റാഗ്രാമിലൂടെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, രംഗസ്ഥലം ഫെയിം അനസൂയ, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഭീഷ്മപർവ്വം തിരക്കഥ ഒരുക്കുന്നത് ദേവദത്ത് ഷാജി, അമൽ […]

Categories
Film News

ദി പ്രീസ്റ്റ് റിലീസ് വീണ്ടും മാറ്റി വച്ചു

ആരാധകരെ നിരാശയിലാക്കി മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് റിലീസ് തീയ്യതി വീണ്ടും നീട്ടിയിരിക്കുകയാണ്. മാർച്ച് 4ന് റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാൽ കേരളഗവൺമെന്‍റ് കോവിഡ് വ്യാപനസാഹചര്യത്തിൽ തിയേറ്ററുകളിൽ സെക്കന്‍റ് ഷോയ്ക്ക് അനുവാദം നൽകാതിരിക്കുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിയിരിക്കുന്നത്. ജനുവരിയിൽ കേരളത്തിൽ തിയേറ്ററുകൾ പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ഇതുവരെയും സാധാരണ നിലയിലേക്കെത്തിയിട്ടില്ല. നവാഗതസംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയിരിക്കുന്ന ദി പ്രീസ്റ്റ് ഒരു മിസ്റ്ററി ത്രില്ലർ ആണ്.

Categories
Film News

മിന്നൽ മുരളി ചിത്രീകരണം കർണാടകയില്‍ പുനരാരംഭിച്ചു

10മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മിന്നൽ മുരളി ചിത്രീകരണം പുനരാരംഭിച്ചു. കർണാടകയിൽ ഇതിനായി വലിയ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, മെയിൽ സിനിമയ്ക്കായി ഒരുക്കിയ വലിയ സെറ്റ് ചിലർ ചേർന്ന് നശിപ്പിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നിലനിർത്തിയതായിരുന്നു സെറ്റ്. ലോക്ഡൗണിനെ തുടർന്ന് കാലടിയിലെ ഷെഡ്യൂൾ ആരംഭിക്കാനായില്ല. തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആളുകൾ സെറ്റ് നശിപ്പിക്കുകയായിരുന്നു. മിന്നൽ മുരലി മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയാണ്. കുഞ്ഞിരാമായണം, ഗോദ ഫെയിം ബേസിൽ ജോസഫ് ഒരുക്കുന്നു. ടൊവിനോ തോമസ് […]

Categories
Film News

ആണും പെണ്ണും പുതിയ പോസ്റ്ററുകൾ കാണാം

ആഷിഖ് അബു, വേണു, ജയ് കെ എന്നിവരൊരുക്കുന്ന ആന്തോളജി സിനിമയാണ് ആണും പെണ്ണും. മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുകയാണ്. സിനിമയുടെ ചില പുതിയ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. വേണു ഒരുക്കുന്ന സിനിമ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. വേണു ക്യാമറയും തിരക്കഥയും ഒരുക്കുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് ഭാര്യ ബീന പോൾ ആണ്. ആഷിഖ് അബു സിനിമയിൽ റോഷന്‌ മാത്യു ,ദർശന രാജേന്ദ്രൻ എന്നിവരെത്തുന്നു.ഉണ്ണി ആറിന്‍റേതാണ് […]

Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്നു സിനിമ ഒരുക്കുന്നത് ആർ കണ്ണൻ ആണ്. കണ്ണന്‍റെ മസാല പിക്സ്, എംകെആർപി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലയാളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ […]

Categories
Film News

സൈന നെഹ്വാൾ ബയോപിക് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പ്രശസ്ത ഇന്ത്യന്‍ ബാഡ്മിന്‍റൺ താരം സൈന നെഹ് വാൾ സോഷ്യൽമീഡിയയിലൂടെ ബയോപിക് ഫസ്റ്റ്ലുക് പോസ്റ്റർ ഷെയര്‍ ചെയ്തു. സൈന എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പരിണീതി ചോപ്ര സൈനയായെത്തുന്നു. മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്. അമോൽ ഗുപ്ത എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സൈന. ശ്രദ്ധ കപൂറിനെ വച്ചായിരുന്നു ചിത്രം പ്ലാൻ ചെയ്തിരുന്നത്. എന്നാല് താരത്തിന്‍റെ ഡേറ്റ് പ്രശ്നങ്ങള്‍ മൂലം പരിണീതി ചോപ്ര ഈ റോളിലേക്കെത്തുകയായിരുന്നു. സൈന നെഹ് വാൾ വേൾഡ് നമ്പർ വൺ താരമായി മാറിയ […]

Categories
Film News

പാപ്പൻ: ജോഷിയുടെ മൾട്ടിസ്റ്റാറർ സിനിമ ചിത്രീകരണം തുടങ്ങുന്നു

പ്രശസ്ത സംവിധായകൻ ജോഷി സുരേഷ് ഗോപി നായകനായെത്തുന്ന പുതിയ സിനിമ പാപ്പൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ഗോകുൽ സുരേഷ് എന്നിവരും സിനിമയിലുണ്ട്. കാഞ്ഞിരപ്പള്ളിയിൽ മാർച്ച് 5ന് ചിത്രീകരണം ആരംഭിക്കുകയാണ്. പാല, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് മറ്റ് മുഖ്യവേഷങ്ങൾ. പാപ്പൻ എഴുതിയിരിക്കുന്നത് c/o സൈറബാനു ഫെയിം ആർ ജെ ഷാജൻ ആണ്. കുടുംബത്തെ ആസ്പദമാക്കിയുള്ള മിസ്റ്ററിയും സസ്പെൻസുമെല്ലാമുള്ള സിനിമയാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി, നീത പിള്ള എന്നിവർ അച്ഛനും മകളുമായി ചിത്രത്തിലെത്തുന്നുവെന്നാണ് […]

Categories
Film News

ദൃശ്യം 2 തെലുഗ് വെർഷൻ ആരംഭിച്ചു

നേരത്തെ അറിയിച്ചിരുന്നതുപോലെ ദൃശ്യം 2 തെലുഗിലേക്ക് ഒരുക്കുന്നു. ജിത്തു ജോസഫ് തന്നെയാണ് തെലുഗിലും ചിത്രമൊരുക്കുന്നത്. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ദൃശ്യം 2 ആദ്യഭാഗത്തിന് ആറ് വർഷങ്ങൾക്ക് ശേഷമുള്ള കഥയാണ്. പ്രധാനലൊക്കേഷൻ ഒരിക്കൽ കൂടി ഇൻവസ്റ്റിഗേഷന്‍റെ ഭാഗമാകുന്നു.ജോർജ്ജുട്ടിയുടെ കുടുംബത്തെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ശേഖരിക്കുന്ന പോലീസും അതിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന നായകനുമാണ് ചിത്രത്തിൽ. വെങ്കടേഷ്, മീന, നദിയ എന്നിവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി തുടരുന്നു. മലയാളം വെർഷൻ ഫെബ്രുവരി 19ന് റിലീസ് ചെയ്തു. പോസിറ്റീവ് […]