Categories
Film News

ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർക്കെതിരെ കേസ്; ചിത്രം പല ഉന്നതരുടെയും പ്രതിച്ഛായ തകർക്കുന്നതെന്ന് ആരോപണം ശക്തം

പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറിനെതിരെ കേസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയായ ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർക്കെതിരെ അഭിഭാശകൻ കേസ് ഫയൽ ചെയ്തു.
പ്രമുഖ വ്യക്തികളുടെ പ്രതിച്ഛായയെ ചിത്രം കരിവാരി തേക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഭിഭാഷകനായ സുജീർ ഓജ നൽകി. പരാതിയെ തുടർന്നാണ് കേസെടുത്തത് . മുസഫർപൂറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനാണ് സുധീർ .
സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, കൂടാതെ അണിയറപ്രവർത്തകർ എന്നിവർക്കെതിരെയും ഓജ കേസ് നൽകിയിട്ടുണ്ട്. ജനവരി 8 ന് സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വാദം കേൾക്കും . ഈ ചിത്രത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായ സ‍ജ്ഞയ് ബാരുവിന്റയും പ്രതിച്ഛായക്ക് മങ്ങലേൽ്പ്പിക്കുന്നുവെന്നാണ് രൂക്ഷമായ പരാതികളും ഉയരുന്നത് .
ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്ററിൽ സോണിയ ഗാന്ധി, രാഹുൽ് ഗാന്ധി , പ്രിയങ്ക വധേര എന്നിവർക്കെതിരെയും ചിത്രത്തിൽ മോശമായി ബാധിക്കുന്ന തരത്തിൽ പരാമർശങ്ങളുണ്ടെന്നും ഓജ ചൂണ്ടിക്കാണിക്കുന്നു . ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്ററെന്ന പുസ്തകം തയ്യാറാക്കിയ സജ്‍ഞയ് ബാരുവായി അക്ഷയ് ഖന്നയാണ് അഭിനയിക്കുന്നത് , ഇദ്ദേഹത്തിനെതിരെയും കേസുണ്ട്. ചിത്രത്തിന്റെ ട്രെയിലറിൽ സമൂഹത്തിലെ ഉന്നത സ്ഥാനം വഹിക്കുന്ന പരുടെയും പ്രതിച്ഛായ തകർക്കുന്ന ചിത്രമാണിതെന്ന് പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.