കേരളത്തിലെമ്പാടും ഏറെ ആരാധകരുള്ള നടിയാണ് ഭാനുപ്രിയ . ഒരു നല്ല അഭിനേത്രിയെന്ന നിലയിലും പ്രശസ്തയായ നർത്തകിയെന്ന നിലയിലും പേരെടുത്ത താരത്തിനെതിരെ ഇപ്പോൾ ഉയരുന്നത് വൻ വിമർശനങ്ങൾ .
വെറും 14 വയസ് മാത്രമുള്ള പെൺകുട്ടിയെ വീട്ടുവേലക്ക് നിർത്തിയെന്നതാണ് താരത്തെ പ്രതിക്കൂട്ടിലാക്കുന്നത് . അഭിനയത്തിൽ സജീവമായി നിന്ന കാലത്ത് അഭിനയിച്ച എല്ലാ കഥാപാത്രങ്ങളെയും ഉഗ്രനാക്കി തീർത്ത നടിയാണ് ഭാനുപ്രിയ.
തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് ഇത്തരത്തിൽ ജോലി ചെയ്യിച്ച താര്തതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
10,000 രൂപയ്ക്ക് ജോലിക്ക് നിർത്തിയ പെൺകുട്ടിയ്ക്ക് കഴിഞ്ഞ 18 മാസമായി തുക നൽകിയിരുന്നില്ലെന്നും ആരോപണമുണ്ട്.
ഭാനുപ്രിയയുടെ സഹോദരൻ കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതടക്കമുള്ള കാര്യങ്ങളിൽ താരം യാതൊരു നടപടിയും ടുത്തില്ലന്ന വാർത്തയും മാധ്യമങ്ങൾ പുറത്ത് വിടുന്നു .
സഹിക്കവയ്യാതെ പെൺകുട്ടി വീട് വിട്ടിറങ്ങി പോയപ്പോൾ മോഷണ കേസിൽ കുടുക്കി തിരികെയെത്തിച്ചതായും പെൺകുട്ടിയുടെ വീട്ടുകാർ വെളിപ്പെടുത്തി .
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ച് കഴി്ഞ്ഞതായാണ് വിവരങ്ങൾ.