Categories
Film News

12th മാൻ : മോഹൻലാലിനൊപ്പം യുവതാരനിര

മോഹൻലാൽ, ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് 12th മാൻ. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നു. മിസ്റ്ററി ത്രില്ലർ സിനിമയായിരിക്കുമിതെന്നാണ് അറിയിച്ചിരിക്കുന്നത്. 15 കഥാപാത്രങ്ങളാണ് സിനിമയിലുണ്ടാവുകയെന്നും, സ്റ്റോറിലൈൻ 24മണിക്കൂറിനുള്ളിൽ നടക്കുന്നതാണെന്നും ജിത്തു ജോസഫ് അറിയിച്ചു.

മോഹൻലാലിനൊപ്പം യുവതാരങ്ങളായ ഷൈൻ ടോം ചാക്കോ, അതിഥി രവി, ലിയോണ ലിഷോയ്, അനുശ്രീ, വീണ നന്ദകുമാർ, പതിനെട്ടാം പടി ഫെയിം ചന്തു നാഥ്, ശിവദ, പ്രിയങ്ക നായർ, സൈജു കുറുപ്പ്, ദൃശ്യം 2 ഫെയിം ശാന്തി പ്രിയ എന്നിവരെത്തുന്നു.

അണിയറയിൽ സംവിധായകൻ തന്റെ സ്ഥിരം ടെക്നീഷ്യന്മാരെ നിലനിർത്തുന്നു – ഛായാ​ഗ്രഹണം സതീഷ് കുറുപ്പ്, സം​ഗീതം – അനിൽ ജോൺസൺ, എഡിറ്റർ – വിഎസ് വിനായക്, കോസ്റ്റ്യൂംസ് – ലിൻഡ ജിത്തു.

12th മാൻ ചെറിയ ബജറ്റിലൊരുങ്ങുന്ന സിനിമയായതിനാൽ തന്നെ സിം​ഗിൾ ലൊക്കേഷനിലുമായിരിക്കും ചിത്രീകരിക്കുന്നത്. കോവിഡ് റെസ്ട്രിക്ഷൻസ് ഉളളതിനാൽ അതിനനുസരിച്ചായിരിക്കും ചിത്രീകരിക്കുന്നത്. കേരള​ഗവൺമെന്റ് ഷൂട്ടിം​ഗ് അനുമതി നൽകിയാൽ ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും.