ഉണ്ണി മുകുന്ദൻ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. താരം ഹിറ്റ്മേക്കർ വൈശാഖിന്റെ പുതിയ സിനിമയിലെത്തുന്നു. മാസ് ആക്ഷൻ സിനിമയ്ക്ക് ബ്രൂസ് ലി എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളം ഇൻഡസ്ട്രിയില്‍ നിന്നും മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരെല്ലാം പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
ബ്രൂസ് ലി ഉണ്ണിമുകുന്ദന്റെ നിർമ്മാണരംഗത്തേക്കുള്ള ചുവടുവയ്പുകൂടിയാണ്. 25 കോടിയോളമുള്ള ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. ആക്ഷന്‍ ഇഷ്ടപ്പെടുന്നവർക്കായുള്ള ഒരു ട്രീറ്റായിരിക്കും.
ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയുടെ സിനിമാറ്റോഗ്രഫി ഷാജി കുമാറിന്റേതാണ്. വൈശാഖ്, ഉദയ്കൃഷ്ണ. ഷാജി കുമാർ കൂട്ടുകെട്ട് മുമ്പ് പുലിമുരുകൻ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ഒന്നിച്ചിരുന്നു.
അടുത്ത വർഷമായിരിക്കും ബ്രൂസ് ലി ചിത്രീകരണം തുടങ്ങുക.