Categories
gossip

സസ്‌പെന്‍സും കോമഡിയും നിറച്ച് ബ്രദേഴ്‌സ് ഡേ ട്രയിലറെത്തി

പൃഥ്വിരാജ് കലാഭവന്‍ ഷാജോണ്‍ സിനിമ ബ്രദേഴ്‌സ് ഡേ ട്രയിലര്‍ റിലീസ് ചെയ്തു. സസ്‌പെന്‍സും, കോമഡിയും ആക്ഷനുമെല്ലാം ട്രയിലറിലുണ്ട്.


ട്രയിലര്‍ സിനിമ പറയുന്ന ഒരു കൂട്ടം കാര്യങ്ങളും, പൃഥ്വിരാജ് കഥാപാത്രത്തേയും തമിഴ് നടന്‍ പ്രസന്നയുടെ വില്ലന്‍ വേഷത്തെയും പരിചയപ്പെടുത്തുന്നു. നായികമാരായെത്തുന്ന, മിയ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിയന്‍ എന്നിവരും ട്രയിലറിലെത്തുന്നു.

ഓണത്തിന് പ്രേക്ഷകര്‍ക്ക നല്ല ഒരു ട്രീറ്റായിരിക്കും ബ്രദേഴ്‌സ് ഡേ എന്ന കാര്യം ട്രയിലര്‍ ഉറപ്പ് നല്‍കുന്നു.
കലാഭവന്‍ ഷാജോണിന്റെ സംവിധാനസംരംഭത്തില്‍ പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ സെബാസ്റ്റിയന്‍, എന്നിവരാണ് മുഖ്യകഥാപാത്രങ്ങളാകുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ജിത്തു ദാമോദര്‍ ക്യാമറയും അഖിലേഷ് മോഹന്‍ എഡിറ്റിംഗും ചെയ്യുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് നടനും സംവിധായകനുമൊക്കെയായ നാദിര്‍ഷയാണ്.

കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയിട്ടുള്ള സിനിമയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കോട്ടയം നസീര്‍, വിജയരാഘവന്‍ തുടങ്ങിയ സഹതാരങ്ങളുമുണ്ട്. ഓണം സീസണില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.