Categories
Film News teaser

മോഹൻലാലും പൃഥ്വിയും ഒന്നിക്കുന്ന ബ്രോഡാഡി ടീസർ

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ബ്രോഡാഡി. സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. കട്ടാഡി കുടുംബത്തിന്റെ കഥയാണ് പറയുന്നത്.

ഉണ്ണി മുകുന്ദൻ, കല്യാണി പ്രിയദർശൻ, സൗബിൻ ഷഹീർ, ജാഫർ ഇടുക്കി, ലാലു അലക്സ്, ജ​ഗദീഷ്, മീന, നിഖില വിമൽ, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിലഭിനയിക്കുന്നു.

ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. അഭിനന്ദൻ രാമാനുജം ക്യാമറയും ദീപക് ദേവ് സം​ഗീതവും ഒരുക്കുന്നു.അഖിലേഷ് മോഹൻ എഡിറ്റിം​ഗും നിർവ​ഹിക്കുന്നു. ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുന്നു.