ബോളിവുഡിന്റെ സൂപ്പർ സ്റ്റാറ്‍ ഷാരൂഖ് ഖാൻ വ്യക്തി ബന്ധങ്ങളിൽ എത്രത്തോളം ശ്രദ്ധാലുവാണെന്നും ഒരോ ബന്ധവും എത്ര മനോഹരവുമായാണ് കൊണ്ടു നടക്കുന്നതെന്ന് വ്യക്തമാക്കുന്നു.

അതി സമ്പന്നരിൽ ഒരാളെങ്കിലും സ്ത്രീകൾക്കും , മറ്റുള്ളവർക്കും സ്നേഹവും കരുതലും എത്രത്തോളം അതോടൊപ്പം ബഹുമനവും എത്രത്തോളം നൽകുന്നതിന്റെ നേർക്കാഴ്ച്ചയാണ് സ്വന്തം കുടുംബത്തിൽ അദ്ദേഹം കാണിക്കുന്ന കരുതൽ.

ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതികളെന്ന് വേണമെങ്കിൽ ഷാരൂഖ് ഖാൻ- ​ഗൗരി ​ദമ്പതികളെ വിശേഷിപ്പിക്കാം.കല്യാണം കഴിഞ്ഞ് 30 വർഷമായെങ്കിലും തൻ ഇതുവരെ ഭാര്യ ​ഗൗരിയുടെ പഴ്സ് പരിശോധിച്ച് നോക്കുകയുണ്ടായിട്ടില്ലെന്ന് ഷാരൂഖ് ഖാൻ വ്യക്മാക്കിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൂടാതെ ഭാര്യ വസ്ത്രം മാറുന്ന സമയ്താണെങ്കിൽ പോലും തട്ടിവിളിച്ചിട്ടേ കതക് തുറക്കാറുള്ളൂവെന്നും പറയുന്നത് ബോളിവുഡിന്റെ സൂപ്പർ ഹീറോയാണെന്നതണ് വാസ്തവം. ഷാരൂഖ് ഖാന്റെ വാക്കുകൾ വൈറലാകുന്നതും ജീവിതത്തിലും പുലർത്തുന്ന ഇത്തരം വിനയം കൊണ്ടാകണം.

മക്കളുടെ മുറിയിൽ പോലും അനുവാദത്തോടെയേ കയറാറുള്ളു, അതവരുടെ ഇടമാണ് എന്ന് പറയുന്ന സൂപ്പർ സ്റ്റാറിന്റെ നൻമയും, കരുതലും ആരെയും അമ്പരപ്പിക്കുന്നതാണ്.

Published by eparu

Prajitha, freelance writer