Categories
Film News

വാലിമൈ : ബോളിവുഡ് താരം യാമി ഗൗതം അജിത്തിന്റെ നായികയാകുന്നു?

അജിത്തിന്റെ പുതിയ സിനിമ വാലിമൈ എന്ന് പേരിട്ടു. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണറിയുന്നത്. നേര്‍ക്കൊണ്ട പറവൈ വിജയത്തിന് ശേഷം സംവിധായകന്‍ എച്ച് വിനോദ്, നിര്‍മ്മാതാവ് ബോണി കപൂര്‍, അജിത് എന്നിവര്‍ ഒരിക്കല്‍കൂടി ഒന്നിക്കുകയാണ്. വാലിമൈ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയില്‍ അജിത് പോലീസ് വേഷത്തിലെത്തുന്നു.

ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ബോളിവുഡ് താരം യാമി ഗൗതം സിനിമയില്‍ നായികയായെത്തുന്നുവെന്നാണ്. വിക്കി ഡോണര്‍സ കാബില്‍,ഉറി, ബാല തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയവേഷം ചെയ്തിരുന്നു താരം. തമിഴ് സിനിമകളായ ഗൗരവം, തമിഴ്‌സെല്‍വനും തനിയര്‍ അഞ്ചാളും തുടങ്ങിയ സിനിമകളിലും താരമെത്തിയിട്ടുണ്ട്.

വാലിമൈ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതവും, നീരവ് ഷാ സിനിമാറ്റോഗ്രാഫിയും ഒരുക്കുന്നു. സിനിമയില്‍ മറ്റു ബോളിവുഡ് താരങ്ങളുമെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളുണ്ട്. താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വാലിമൈ 2020ല്‍ ദീപാവലി ചിത്രമായെത്തും.