യഷ് നായകനായെത്തിയ കെജിഎഫ് ഇന്ത്യന്‍ സിനിമയില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായി. കഴിഞ്ഞ ഡിസംബറിലാണ് ദ്വിഭാഷ ചിത്രമായ കെജി എഫ് തിയേറ്ററുകളിലേക്കെത്തിയത്. രാജ്യമൊട്ടാകെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറുകയും ചെയ്തു. ആരാധകരും നിരൂപകരുമെല്ലാം സിനിമയുടെ രണ്ടാംഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്.
പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അണിയറക്കാര്‍ സിനിമയില്‍ ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നതിന് പ്രശസ്ത ബോളിവുഡ് താരം രവീണ് ടണ്ഠനെ സമീച്ചിരിക്കുന്നുവെന്നാണ്. നടി, സിനിമയില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു, എന്നാല്‍ ഇന്ദിരാഗാന്ധിയുടെ കഥ പറയുന്ന സിനിമയല്ലെന്നും അറിയിച്ചിരുന്നു.
ടണ്ഠന് പറഞ്ഞത്, കെജിഎഫ് സ്വീകലില്‍ പ്രധാനമന്ത്രിയായെത്തുന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയായല്ല സിനിമയിലെത്തുന്നത്. രമിക സെന്‍ എന്ന ഉരുക്ക് പ്രൈം മിനിസ്റ്ററായെത്തുന്നു.
മുമ്പ് ബോളിവുഡ് താരം സഞ്ജയ് ദത്തിനെ അണിയറക്കാര്‍ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സിനിമയിലുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രശാന്ത് നീല്‍ ആണ് ആദ്യഭാഗം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. രണ്ടാംഭാഗവും അദ്ദേഹം തന്നെയാണ് ചെയ്യുന്നത്.
ആദ്യഭാഗം അവസാനിച്ചത് രണ്ടാം ഭാഗത്തിന് സൂചന നല്‍കികൊണ്ടാണ്. ആദ്യഭാഗം രാജ കൃഷ്ണപ്പ ഭൈര അഥവാ റോക്കി എന്ന യുവാവിനെ ചുറ്റിപറ്റിയാണ്. ദാരിദ്ര്യത്തില്‍ ജനിച്ച് 1960കളില്‍ മുംബൈയില്‍ എത്തി , ശക്തിയ്ക്കും സമ്പത്തിനുമായി പോരാടുന്നു. എങ്ങനെയാണ് റോക്കി ഗാങ്സ്റ്റര്‍ ആയി മാറിയത്, ഗോള്‍ഡ് മാഫിയയുമായി ബന്ധപ്പെടുന്നത് എന്നതിനെയായിരുന്നു സിനിമ ഫോക്കസ് ചെയ്തത്. സാഹചര്യങ്ങള്‍ റോക്കിയെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ എത്തിക്കുന്നതും അതിനെ ചുറ്റിപറ്റിയുള്ള കഥയുമായിരുന്നു സിനിമ.