ബോളിവുഡ് താരങ്ങളെന്ത് ചെയ്താലും അതെല്ലാം വാർത്തയാകുകയും നൊടിയിടയിൽ വൈറലാവുകയും ചെയ്യാറുണ്ട് , സോഷ്യൽ മീഡിയയിലടക്കം ഏറെ ഫോളോവേഴ്സുള്ള മുൻനിര ബോളിവുഡ് നടി പ്രിയങ്ക ചോപ്രയിന്ന് വാർത്തകളിൽ നിറയുകയാണ് .
തന്റെ പ്രിയപ്പട്ട നായ്ക്കുട്ടി ഡയാനയ്ക്ക് വാങ്ങി നൽകിയിരിയ്ക്കുന്ന ജാക്കറ്റിന്റെ വില 51,654 അമേരിക്കൻ ഡോളർ അതായത് നമ്മുടെ 36,48000 രൂപയെന്ന് ചുരുക്കം.
താരത്തിന്റെ എല്ലാ പോസ്റ്റുകൾക്കും , ചിത്രങ്ങൾക്കുമടക്കം വൻ പിന്തുണ നൽകുന്ന ആരാധകർ പക്ഷേ ഇതിത്തിരി കൂടി പോയെന്ന് തന്നെ തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് .
പ്രിയഭങ്കയുടെ സ്റ്റൈലിസ്റ്റായ മിമി തന്നെയാണ് ജാക്കറ്റും രൂപകൽപ്പന നടത്തിയത് , ജാക്കറ്റും ധരിയ്ച്ച് ഡയാന വിശ്രമിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രിയങ്കക്കെതിര കടുത്ത വിമർശനങ്ങളുയരുന്നത്.
പട്ടിണിക്കാർ അനേകമുള്ള ഇന്ത്യപോലെ ഒരു രാജ്യത്ത് ഇത്തരം പ്രവർത്തനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലന്ന് ആരാധകർ വ്യക്തമാക്കി കഴിഞ്ഞു .